തിരുവനന്തപുരം: റെഡ് റിബ്ബൺ വോളണ്ടിയർമാർക്കായി കേരള എയിഡ്സ് കൺട്രോൾ സൊസൈറ്റി സംഘടിപ്പിച്ച ക്വിസ്സ് മത്സരത്തിൽ കോഴിക്കോട് ഹോളിക്രോസ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് & ടെക്നോളജിയിലെ അനഘ സജീവനും ജൂലിയ ജോണിയും ജേതാക്കളായി.തിരുവനന്തപുരം എ സി വി സ്റ്റുഡിയോയിലായിരുന്നു മത്സരം
വെള്ളായനി കാർഷിക കോളേജിലെ കേശവനാഥ് ശ്രീകുമാറും ജിൽസും രണ്ടാം സ്ഥാനവും.
വെള്ളാനിക്കര ഫോറസ്ട്രി കോളേജിലെ അമ്പി അനിയൻ കുഞ്ചു ,അനൂപ് ആൽബർട്ട് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പ്രൊജക്ട് ഡയറക്ടർ ഡോ. ആർ രമേഷ് സമ്മാനങ്ങൾ വിതരണം ചെയ്തു.ജി.സുനിൽ കുമാർ,ശ്രീലത, ഇല്യാസ്, രശ്മി മാധവൻ,ജിത്തു ജോഷി, ഡോ.കൃഷ്ണ, എ. തസീം എന്നിവർ സംബന്ധിച്ചു.