LatestLocal NewsPolitics

ഉള്ളിയേരിയിൽ കേന്ദ്രീയ വിദ്യാലയത്തിന് കെട്ടിടമുയരും ;എ .കെ രാഘവൻ എം.പി


കോഴിക്കോട്: ഉള്ളിയേരി കേന്ദ്രീയ വിദ്യാലയത്തിനായുള്ള ആഞ്ജനോർമലയിലെ ഭൂമി കേന്ദ്രീയ വിദ്യാലയ സംഘം സന്ദർശിച്ചു. എം.കെ രാഘവൻ എം.പിയോടൊപ്പമാണ് ഏറണാകുളം റീജിയണൽ അസിസ്റ്റന്റ് കമ്മ്മീഷണർ അടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ചത്.

എം.കെ രാഘവൻ എം.പിയുടെ ഇടപെടലിനെതുടർന്ന് കോഴിക്കോട് അനുവദിച്ച മൂന്നമത്തെ കേന്ദ്രീയ വിദ്യാലയത്തിനായുള്ള സ്ഥിരം കെട്ടിടം അടിയന്തരമായി യാഥാർത്ഥ്യമാക്കണമെന്ന് ഇതിനോടകം തന്നെ കേന്ദ്ര വിദ്യാഭ്യാസമന്ത്രി, കേന്ദ്രീയ വിദ്യാലയ കമ്മീഷണർ ഉൾപ്പെടെയുള്ളവരോട് ആവശ്യപ്പെട്ടിരുന്നു. കെട്ടിടം സ്ഥാപിക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി വിഷയം പാർലമെന്റിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർ നടപടികളുടെ ഭഗമായാണ് കേന്ദ്രീയ വിദ്യാലയ സംഘം സ്ഥലം സന്ദർശിച്ചത്.

അതോടൊപ്പം തന്നെ കേന്ദ്രീയ് അ വിദ്യാലയത്തിന്റെ പ്രവർത്തനം താത്കാലികകെട്ടിടത്തിൽ തുടങ്ങുന്നതിനായി കണ്ടെത്തിയ സ്വകാര്യ വ്യക്തിയുടെ കെട്ടിടവും സംഘം സന്ദർശിച്ചു.

എം.കെ രാഘവൻ എം.പിയെയും അസിസ്റ്റന്റ് കമ്മീഷണർ എൻ സന്തോഷ് കുമാറിനെയും കൂടാതെ, സിപിഡബ്ള്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ പ്രേംനാഥ്, ഈസ്റ്റ് ഹിൽ കേന്ദ്രീയവിദ്യാലയ പ്രിൻസിപ്പാൾ പികെ ചന്ദ്രൻ, ഡെപ്യുട്ടി കളക്ടർ ജേക്കബ് ടി ജോർജ്, കൊയിലാണ്ടി തഹസിൽദാർ വർഗ്ഗീസ് കുര്യൻ , ഡെപ്യുട്ടി തഹസിൽദാർ രവീന്ദ്രൻ, സ്പെഷ്യൽ വില്ലേജ് ഓഫീസർ പ്രതീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.


Reporter
the authorReporter

Leave a Reply