General

കത്‌വ ഭീകരാക്രമണം: ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തവരില്‍ 24 പ്രദേശവാസികള്‍

Nano News

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്‌വയില്‍ അഞ്ച് സൈനികര്‍ വീരമൃത്യുവരിച്ച ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തവരില്‍ 24 പ്രദേശവാസികള്‍. 50 പേരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇതില്‍ ഒരു ഒരു ട്രക്ക് ഡ്രൈവറും ഉള്‍പെടുന്നു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

അതേസമയം അക്രമികളെ കുറിച്ച യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കരസേനയും ജമ്മു കശ്മീര്‍ പൊലിസും നടത്തിയ തിരച്ചിലിലാണ് ഇത്രയുമാളുകളെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സൈനികര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. തീവ്രവാദികള്‍ക്ക് പ്രദേശവാസികളുടെ സഹായം ലഭിച്ചുവെന്നാണ് സൈനികര്‍ സംശയിക്കുന്നത്. ആക്രമണം നടക്കുമ്പോള്‍ സമീപത്ത് ഒരു ട്രക്ക് നിര്‍ത്തിയിട്ടിരുന്നു. ട്രക്ക് ഡ്രൈവര്‍ക്കും ആക്രമണത്തില്‍ പങ്കുണ്ടെന്നും സൈന്യം വിശ്വസിക്കുന്നു.


Reporter
the authorReporter

Leave a Reply