കോഴിക്കോട് : കരിപ്പൂർ എയർപോർട്ടിൽ വികസനം വേഗത്തിൽ നടപ്പിലാക്കിയിട്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് മലബാർ ചേംബർ കാലിക്കറ്റ് എയർപോർട്ട് കമ്മിറ്റി തീരുമാനിച്ചു.
ഇത് സംബന്ധിച്ച് അളകാപുരിയിൽ യോഗം ചേർന്നാണ് തീരുമാനമെടുത്തത്
അക്വയർ ചെയ്ത പതിനാലര ഏക്കർ സ്ഥലം ഉടൻ പൂർത്തിയാക്കി മാർച്ച് 31 ന് മുൻപ് എയർപോർട്ട് അതോറിറ്റിക്ക് കൈമാറുക കൂടുതൽ ആഭ്യന്തര സർവീസുകൾ കാലിക്കറ്റ് എയർപോർട്ട്ൽ നിന്ന് പുനഃരാരംഭിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ .
കേന്ദ്ര വ്യോമയാനമന്ത്രിയെയും മറ്റു ബന്ധപ്പെട്ടവരെയും നേരിൽ കണ്ടു കാര്യങ്ങൾ ബോധ്യപ്പെടുത്താൻ, മലബാർ ചേംബറിന്റെയും കാലിക്കറ്റ് എയർപോർട്ട് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ഡൽഹിയിൽ പോവാനും യോഗം തീരുമാനിച്ചു.
ചെയർമാൻ പി.വി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ എം.എ. മെഹബൂബ്, കെ അരുൺ കുമാർ ,
അഡ്വ. പി.എം. സുരേഷ് ബാബു, എം.പി.എം. മുബഷിർ , കെ.വി. ഹസീബ് അഹമ്മദ്, പി.എം. മുഹമ്മദ് കോയ, കെ.സി. അബു, കെ.പി. അബൂബക്കർ, സി.കെ. അബ്ദുൽ റൗഫ്, അഡ്വ. പി.ജി. അനൂപ് നാരായണൻ, അഡ്വ. എം. രാജൻ, അലോക് കുമാർ സാബു, ടി.പി. ദാസൻ, അഡ്വ. സൂര്യനാരായണൻ തുടങ്ങിയവർ സംസാരിച്ചു.