കോഴിക്കോട്:മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സിനിമയുടെ നൂറ്റിപ്പത്താം വാർഷികാഘോഷത്തിന് കോഴിക്കോട്ട് തുടക്കം കുറിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ പ്രൊഫസർ സമദ് മങ്കട അധ്യക്ഷത വഹിച്ചു.
ചലച്ചിത്ര നിർമ്മാതാക്കളായ വി.പി.മാധവൻ നായർ, പ്രഭാകരൻ നറുകര, മലയാള ചലച്ചിത്ര സൗഹൃദവേദി ജനറൽ കൺവീനർ റഹിം പൂവാട്ടുപറമ്പ്, എം.വി.കുഞ്ഞാമു, ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ, ഡോക്ടർ ഒ.എസ്.രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ചലച്ചിത്ര നിർമ്മാതാവ് പി.വി.ഗംഗാധരൻ, സംവിധായകൻ ഷെരീഫ് ഈസ, നടൻ നാരായണൻ നായർ, നടി കുട്ട്യേടത്തി വിലാസിനി, തിരക്കഥാകൃത്ത് ശത്രുഘ്നൻ, ക്യാമറമാൻ ഉത്പൽ വി നായനാർ, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ മലബാർ മേഖലാ സെക്രട്ടറി പി.ജി.രാജേഷ്, നവാഗത സംവിധായകൻ പി.അഭിജിത്ത്, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി മലബാർ മേഖലാ കോർഡിനേറ്റർ നവീന,മാധ്യമ പ്രവർത്തകരായ വിവേക് മുഴക്കുന്ന്, രമേഷ് പുതിയമഠം, സി.ശിവപ്രസാദ്, പി.പ്രജിത്ത്, കെ.കെ.ജയേഷ്,
ഫഹദ് റാസ, പ്രകാശ് കരുമല, കാലിക്കറ്റ് പ്രസ്സ്ക്ലബ്ബ് ഫിലിം സൊസൈറ്റി, അശ്വനി ഫിലിം സൊസൈറ്റി, പ്രൊവിഡൻസ് വിമൻസ് കോളേജ് ഫിലിം ക്ലബ്, ഫാറൂഖ് കോളേജ് ഫിലിം ക്ലബ്ബ്, ഗായിക ദേവനന്ദ എം.എസ്., ഫോട്ടോഗ്രാഫർ നിധീഷ് കൃഷ്ണൻ എന്നിവരെ പ്രശസ്തിപത്രം നൽകി ആദരിച്ചു.
പി.വി.ഗംഗാധരനുവേണ്ടി മകളും ചലച്ചിത്ര നിർമ്മാതാവുമായ ഷെർഗയാണ് ആദരം സ്വീകരിച്ചത്.