Latest

ശാരീരിക പരിമിതികളെ മനോബലത്താൽ നേരിട്ട കണ്ണൻ വീൽചെയറിൽ മൂകാംബികയിലേക്ക്

Nano News

Report:റഫീഖ്‌ തോട്ടുമുക്കം

മലപ്പുറം:തൻ്റെ ശാരീരിക പരിമിതികളോടൊക്കെ പടവെട്ടി
വീൽ ചെയറിൽ മൂകാംബിയിലേക്ക് യാത്ര നടത്തുകയാണ്
എടവണ്ണപ്പാറ ഓമന്നൂർ സ്വദേശി കണ്ണൻ എന്ന 49 കാരൻ.നേരത്തെ 3 തവണ വീൽചെയറിൽ ശബരിമലക്ക് പോയ കണ്ണൻ ഇത് രണ്ടാം തവണയാണ് മൂകാംബികയ്ക്ക് പോവുന്നത്.

കോൺക്രീറ്റ് ജോലിക്ക് പോയിരുന്ന കണ്ണന് 2013 ൽ ഉണ്ടായ ഒരപകടത്തെ തുടർന്ന് കാല് മുറിക്കേണ്ടി വന്നു.പിന്നീട് പുറം ലോകം കാണാതെ 6 വർഷത്തോളം കിടന്ന കിടപ്പിൽ.ഭാര്യയും മൂന്നു പെൺമക്കളും ഒരാൺകുട്ടിയുമടങ്ങുന്ന കണ്ണന്റെ കുടുംബത്തിന്റെ താളം ഇതോടെ തെറ്റി.
വിളയിൽ സ്കൂളിലെ എൻ.എസ്.എസ് ചാർജുള്ള ഷമീറ ടീച്ചറുടെ നേതൃത്വത്തിൽ ഇവരുടെ വീടെന്ന സ്വപ്നം യാഥാർത്യമാക്കി നൽകി. അവരോടുള്ള നന്ദി സൂചകമായാണ് കണ്ണൻ ആദ്യമായി വീൽ ചെയറിൽ ശബരിമലക്ക് പോയത് .ആദ്യതവണ എടവണ്ണപ്പാറയിൽ നിന്നും 22 ദിവസം എടുത്താണ് ശബരിമലയിൽ എത്തിയത് .
പിന്നീട് രണ്ടു തവണകൂടി ശബരിമലയിൽ പോയിട്ടുണ്ട് കണ്ണൻ.

വീൽ ചെയറിൽ ഉത്സവ പറമ്പുകളിലെ ബലൂൺ വിൽപ്പനയാണ് കണ്ണന്റെ ഇപ്പൊഴത്തെ ജോലി.
ഇത്തവണ മലപ്പുറം ജില്ലയിലെ കാടാമ്പുഴ ക്ഷേത്രത്തിൽ നിന്നും രണ്ടാം തവണയാണ് മൂകാംബികയ്ക്ക് യാത്ര തിരിച്ചിരിക്കുന്നത്.
ദിവസം ഏകദേശം 20മുതൽ 25 കിലോമീറ്റർ വരെയാണ് യാത്ര ചെയ്യുക.അമ്പലങ്ങളിലോ വഴിയരികിലോ വിശ്രമിക്കും.പെട്രോൾ പമ്പുകളിൽ നിന്നും പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കും.
പോകുന്ന വഴിയിൽ നിന്നെല്ലാം നല്ല പ്രതികരണങ്ങളും ഉപദേശങ്ങളും ഭക്ഷണമെല്ലാം ലഭിക്കാറുണ്ടെന്നും കണ്ണൻ പറയുന്നു.

ഒക്ടോബർ 16 പുറപ്പെട്ട യാത്ര ഏതാണ്ട് ഒരു മാസം കൊണ്ട് മൂകാംബികയിൽ എത്തുമെന്നാണ് പ്രതീക്ഷ.
മുക്കം -താമരശ്ശേരി -കൊയിലാണ്ടി -വടകര തലശ്ശേരി -മാഹി തുടങ്ങിയ റൂട്ടിലൂടെയാണ് കണ്ണന്റെ യാത്ര.


Reporter
the authorReporter

Leave a Reply