Latestsports

കാജു കാഡോ കരാട്ടെ മാര്‍ഷല്‍ ആര്‍ട്സ് ടൂര്‍ണമെന്റ് തുടങ്ങി

Nano News

കോഴിക്കോട്: കാജു കാഡോ കരാട്ടെ ആന്റ് മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമി ഓള്‍ കേരള ഓള്‍ സ്റ്റൈല്‍ മാര്‍ഷല്‍ ആര്‍ട്സ് ടൂര്‍ണമെന്റ് വെസ്റ്റ്ഹില്‍ പോളി ടെക്നിക്ക് ഓഡിറ്റോറിയത്തില്‍ തുടങ്ങി. കോഴിക്കോട് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ഡോ. ജയശ്രീ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

മയക്കുമരുന്നിന് അടിമപ്പെട്ട് യുവത്വം വഴിതെറ്റുന്ന കാലത്ത് ആയോധന കലാ പരിശീലനത്തിന്റെ ആവശ്യകത ഏറെയാണെന്ന് ഡെപ്യൂട്ടി മേയര്‍ പറഞ്ഞു. ലഹരിയോടുള്ള വിരക്തിക്കൊപ്പം ആരോഗ്യം കാത്തു സൂക്ഷിക്കാനും ആയോധന കലാ പരിശീലനവും മത്സരങ്ങളും വഴിയൊരുക്കുന്നുണ്ടെന്ന് ജയശ്രീ പറഞ്ഞു. ടൂര്‍ണമെന്റ് കമ്മറ്റി ചെയര്‍മാന്‍ സി. മധുകുമാര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീണ്‍കുമാര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.
കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ അഷിത, ലൈല ബൈജുരാജ്, സി.കെ. രേണുകാദേവി (മുന്‍ കൗണ്‍സിലര്‍), അഡ്വ. സൂര്യനാരായണന്‍ (എന്‍സിപി സ്റ്റേറ്റ് സെക്രട്ടറി), കബീര്‍ സലാല (ലോക കേരള സഭ അംഗം), പത്മനാഭന്‍ എന്‍.പി. (മുന്‍ കൗണ്‍സിലര്‍) എന്നിവര്‍ സംസാരിച്ചു.

കാരട്ടെ , കിക്ക് ബോക്സിംഗ്, പ്രോ ഫൈറ്റിംഗ് തുടങ്ങിയ ഇനങ്ങളില്‍ വെയ്റ്റ് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായ് അഞ്ഞൂറിലേറെപ്പേര്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്.

 


Reporter
the authorReporter

Leave a Reply