Thursday, December 26, 2024
GeneralPolitics

കെ.സുരേന്ദ്രൻ താമരശ്ശേരി ബിഷപ്പിനെ സന്ദർശിച്ച് ക്രിസ്മസ് ആശംസകൾ നേർന്നു


ബിജെപിയുടെ സ്നേഹയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി ബിജെപി സംസ്ഥാന അദ്ധ്യകഷൻ കെ.സുരേന്ദ്രൻ താമരശ്ശേരി ബിഷപ്പ് ഹൗസിലെത്തി ഫാദർ മാർ റെമിജിയോസ് ഇഞ്ചനാനിയിലിനെ സന്ദർശിച്ചു. ഫാദറിന് ക്രിസ്തുമസ് ആശംസ നേർന്നും പ്രധാനമന്ത്രിയുടെ സന്ദേശം കൈമാറിയും കേക്ക് സമ്മാനിച്ചുമാണ് അദ്ദേഹം ബിഷപ്പ്ഹൗസ് വിട്ടത്.

ലോകം മുഴുവൻ ആവേശത്തോടെ ക്രിസ്മസ് ആഘോഷിക്കുന്ന വേളയിൽ എല്ലാമലയാളികൾക്കും ആശംസ നേരുന്നതായും കെ.സുരേന്ദ്രൻ പറഞ്ഞു. ഡിസംബർ 20 മുതൽ 30വരെ ബിജെപി പ്രവർത്തകർ സ്നേഹയാത്ര നടത്തും. വിശ്വഹിന്ദുപരിഷത്തിന്റെയോ സംഘപരിവാറിന്റെയോ ഒരു പ്രവർത്തകർക്കും പാലക്കാട് സംഭവവുമായി ബന്ധമില്ല. ഇതിൽ ഗൂഢാലോചന നടന്നോയെന്ന് അന്വേഷിക്കണം. പ്രതികൾക്കെതിരെ ശക്തമായ നടപടി എടുക്കണം. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാൻ അനുവദിക്കരുത്. അടുത്തകാലത്ത് ബിജെപി വിട്ടുപോയവർക്ക് ഈ സംഭവവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണം.


ഒരു സമരത്തെ പരാമർശിക്കവെ ലോഹയിട്ട തീവ്രവാദികൾ എന്ന് പറഞ്ഞതിന് വയനാട് ജില്ലാപ്രസിഡന്റിനെ സ്ഥാനത്ത് നിന്നും നീക്കിയ പാർട്ടിയാണ് ബിജെപി. എന്നാൽ അയാളെ മൂന്ന് മാസത്തിന് ശേഷം മാലയിട്ട് സ്വീകരിച്ചവരാണ് കോൺഗ്രസുകാരെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന ഉപാദ്ധ്യക്ഷക്ഷൻമാരായ പിരഘുനാഥ്, വിവി രാജൻ, ജില്ലാ പ്രസിഡൻറ് വികെ സജീവൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.


Reporter
the authorReporter

Leave a Reply