കോഴിക്കോട് : സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി സ്വാതന്ത്ര്യ സമര സേനാനി കേരള ഗാന്ധി കേളപ്പജിയുടെ നടക്കാവിലെ പ്രതിമ ബി.ജെ.പി. നടക്കാവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചികരിച്ച് ഹാരാർപ്പണം നടത്തി. ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു ഉദ്ഘാടനം ചെയ്തു.
ഒ.ബി.സി. മോർച്ച സംസ്ഥാന സോഷ്യൽ മീഡിയ കൺവീനർ രാകേഷ്നാഥ്, ബി.ജെ.പി. ജനറൽ സെക്രട്ടറി എൻ. പി പ്രകാശൻ, വൈസ് പ്രസിഡന്റുമാരായ എം.ജഗനാഥൻ, സോഷ്യൽ മീഡിയ കൺവീനർ ടി. അർജുൻ, കോ കൺവീനർ രൂപേഷ് രവി, മഹിളമോർച്ച ജില്ല കമ്മിറ്റി അംഗം റുബി പ്രകാശൻ, ഏരിയ പ്രസിഡന്റ് പി. ശിവദാസൻ എന്നിവർ നേതൃത്വം നൽകി.