GeneralLocal News

മനുഷ്യാവകാശ കമ്മിഷൻ അംഗം കക്കാടത്ത്.ബൈജു നാഥിന് ജന്മനാടിൻ്റെ സ്വീകരണം

Nano News

 

ബേപ്പൂർ: കേരള മനുഷ്യാവകാശ കമ്മീഷൻ ജൂഡീഷ്യൽ അംഗമായ കക്കാടത്ത് ബൈജു നാഥിന് ബേപ്പൂർ പാരാവലിയും കക്കാടത്ത് കുടുംബവും സ്വീകരണം നൽകി. സുപ്രീം കോർട്ട് സീനിയർ അഡ്വക്കറ്റ് ജസ്റ്റിസ് ആർ ബസന്ത് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.കോഴിക്കോട് കോർപ്പറേഷൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കൃഷ്ണകുമാരി അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ ഗിരിജ,അഡ്വ. എടത്തൊടി രാധാകൃഷ്ണൻ ,ഡോ.എം.പി.പത്മനാഭൻ ,മജീഷ്യൻ പ്രദീപ് ഹൂഡിനോ, എഴുത്തുകാരൻ കെ.ഭാനു പ്രകാശ് , മുരളി ബേപ്പൂർ എന്നിവർ സംബന്ധിച്ചു.. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച കക്കാടത്ത് കുടുംബാംഗങ്ങൾക്കും  യുവഗായക പ്രതിഭ അമൽ സി അജിത്തിനും ,സീരിയൽ അവാർഡ് ജേതാവ് നടൻ പ്രഭാ ശങ്കറിനും വേദിയിൽ ഉപഹാരങ്ങൾ നൽകി.


Reporter
the authorReporter

Leave a Reply