കോഴിക്കോട്: കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം (ഐ.സി.ജെ) 2021-’22 ബാച്ചിന്റെ പി.ജി. ഡിപ്ലോമ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി.
1200-ല്‍ 990 മാര്‍ക്ക് ലഭിച്ച ജി.ആര്‍. അമൃത ഒന്നാം റാങ്കിന് അര്‍ഹയായി. കോഴിക്കോട് മാവൂര്‍ കണ്ണിപ്പറമ്പ് കൊളങ്ങാപ്പള്ളി വീട്ടില്‍ കെ.പി.ഗോപിയുടേയും സി.രാധയുടേയും മകളാണ് അമൃത.
986 മാര്‍ക്കോടെ ഗിരിധര്‍ മണിയേടത്ത് രണ്ടാം റാങ്ക് നേടി. മലപ്പുറം കാവുങ്ങല്‍’കൃഷ്ണഗീത’ ത്തില്‍ പരേതനായ കെ എം ഗോവിന്ദരാജിന്റേയും എം ഗീതയുടേയും മകനാണ് ഗിരിധര്‍.
918 മാര്‍ക്ക് നേടിയ എം.പി.രസ്‌നയ്ക്കാണ് മൂന്നാം റാങ്ക്. മലപ്പുറം തുവ്വൂര്‍ സ്വദേശിനിയാണ് രസ്ന. പരീക്ഷാഫലം www.icjcalicut.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും നവംബര്‍ 10 മുതല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ലഭിക്കുന്നതാണ്.