കോഴിക്കോട്:ജെസിഐ ഇന്ത്യ എല്ലാ വർഷവും സെപ്റ്റംബർ 9 മുതൽ മുതൽ 15 വരെ നടത്തിവരുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന ജെസിഐ വീക്കിന് തുടക്കമായി. കമ്മ്യൂണിറ്റി ഡെവലപ്മെന്റിന് പ്രാധാന്യം കൊടുത്തുകൊണ്ട് ചെയ്യുന്ന നിരവധി പ്രോഗ്രാമുകളാണ് ഇത്തവണ മുന്നോട്ടുവയ്ക്കുന്നത്. ജെ സി ഐ വീക്കിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി രാവിലെ സരോവരം ബയോ പാർക്കിൽ സോൺ വൈസ് പ്രസിഡന്റ് ഹബീബ് റഹ്മാൻ പതാക ഉയർത്തി.തുടർന്ന് വാക്കത്തോൺ സംഘടിപ്പിച്ചു.
18നും 40 നും ഇടയിലുള്ള യുവാക്കൾക്ക് ജെസിഐ എന്ന ലോകത്തിലെ ഏറ്റവും വലിയ യുവജന സംഘടനയുടെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കാനും ഈ പ്രസ്ഥാനത്തിലേക്ക് കടന്നു വരാനും സഹായിക്കും. സൗജന്യ നേത്ര പരിശോധന ക്യാമ്പുകൾ, ഇൻഡോർ ഔട്ട്ഡോർ സ്പോർട് ടൂർണ്ണമെന്റുകൾ, ബിസിനസ് ടോക്സ്,ഹ്യൂമൺ ഡ്യൂട്ടി petition സൈനിങ് ക്യാമ്പയിൻ, ആക്ടിവിറ്റീസ് തുടങ്ങി ഒട്ടനവധി പ്രോഗ്രാമുകൾ ജെസിഐ കോഴിക്കോട് അർബന്റെ കൾച്ചറൽ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നുണ്ട്. ജെസിഐ കോഴിക്കോട് അർബൻ 2025 പ്രസിഡന്റ്
കവിത ബിജേഷ്,കോഡിനേറ്റർ സന്ദീപ്,ജിതിൻ കാന്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.