LatestPolitics

സ്ത്രീവിരുദ്ധ നിയമങ്ങൾ തിരുത്തേണ്ടത് ഭരണകൂടത്തിൻ്റെ കടമ: അഡ്വ.വി.കെ.സജീവൻ


കോഴിക്കോട്:സത്രീവിരുദ്ധ നിയമങ്ങൾ തിരുത്തേണ്ടത് ഭരണകൂടത്തിൻ്റെ കടമയാണെന്നും പൊതു സിവിൽ കോഡ് വികസിത രാജ്യത്തിലേക്കുള്ള ചുവട് വെപ്പാണെന്നും ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ പറഞ്ഞു. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ അനീതിയായിരുന്ന ഷാബാനു കേസ്സിലെ സുപ്രിം കോടതി വിധി മറികടക്കുവാൻ രാജീവ് ഗാന്ധി സർക്കാർ പാർലിമെൻ്റിൽ ഭേദഗതി ബിൽ കൊണ്ടുവന്നത്. ഓരോ സ്ത്രീക്കും ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന തുല്യ അവകാശവും വിവേചനത്തിനെതിരായ അവകാശവും നിയമനിർമ്മാണത്തിലൂടെ നടപ്പാക്കിയ സർക്കാരാണ് മോദി സർക്കാർ.മുത്തലാഖ് നിരോധിച്ചതും, മെറ്റേർണിറ്റി  നിയമവും ക്രിമിനൽ  നിയമഭേദഗതിയുമൊക്കെ അതിന് ഉദാഹരണങ്ങളാണ്.
ഭരണഘടനയുടെ നിരവധി വകുപ്പുകൾ തുല്യത ഉറപ്പു വരുത്താനുളളതും വിവേചനത്തെ അനുവദിക്കാത്തതുമാണ്.
മത വിശ്വാസം അനുവദിക്കുന്ന അനുഛേദം 25 ന്  തുല്യത ഉറപ്പു വരുത്തുന്ന ഭരണാഘടനാവകുപ്പുകളെ ദുർബലപ്പെടുത്താനാവില്ല.ഭരണഘടന മാറ്റാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ആരോപിച്ചവർ പൊതുസിവിൽ നിയമവിഷയത്തിൽ ഭരണഘടനയെ തളളിപ്പറയുകയാണ്.ഭരണഘടനാ ശില്പി അംബേദ്കർ ആണ് പൊതുസിവിൽനിയമത്തിന് വേണ്ടി ആദ്യം വാദിച്ചത്.ഒരു സ്ത്രീയുടെ സാക്ഷ്യത്തിന് അര
പുരുഷൻ്റെ മൂല്യം എന്ന ആറാം നൂറ്റാണ്ടിലെ കീഴ്‌വഴക്കം തുടരാൻ പുരോഗമന ജനാധിപത്യ സമൂഹത്തിന് സാധിക്കില്ല.
ഭരണ ഘടന തത്വങ്ങളും, സുപ്രീം കോടതി വിധികളും പുരോഗമന ചിന്തകളും ഉൾകൊണ്ട് വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ജീവനാംശം തുടങ്ങിയ വിഷയങ്ങളിൽ പൊതു സിവിൽ നിയമം ഉണ്ടാക്കുന്നതിനെ പിന്തുണക്കാൻ   എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ട് വരണമെന്നും വി.കെ.സജീവൻ ആവശ്യപ്പെട്ടു.ബി.ജെ.പി.ലീഗൽ സെൽ മാരാർജി ഭവനിൽ സംഘടിപ്പിച്ച ‘മോദി സർക്കാരിൻറെ നിയമപരിഷ്കാരങ്ങൾ’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി ലീഗൽ സെൽ ജില്ലാകൺവീനർ അഡ്വ.ശ്യാം അശോക് അദ്ധ്യക്ഷത വഹിച്ചു.ഹൈക്കോടതിയിലെ കേന്ദ്ര സർക്കാർ സീനിയർ സ്റ്റാൻ്റിംഗ് കൗൺസിൽ അഡ്വ.സി.ദിനേഷ്, ലീഗൽ സെൽ സംസ്ഥാന കൺവീനർ അഡ്വ.പി.കൃഷ്ണദാസ്, അഡ്വ.കെ.ഷിനോദ് ,അഡ്വ.അരുൺ ജോഷി,വിനീഷ് ബാബു, അഡ്വ.കെ.ലക്ഷ്മി, അഡ്വ.കെ.ശ്രീകാന്ത്,അഡ്വ.കെ.രൂപ എന്നിവർ സംസാരിച്ചു.

Reporter
the authorReporter

Leave a Reply