കോഴിക്കോട്: രാജ്യത്തിൻ്റെ സമ്പത്തായ കുട്ടികൾ കരുത്തുറ്റ ശരീരവും മനസ്സുമായി വളരേണ്ടത് അത്യാവശ്യമാണെന്നും ഇതിനായി കേരള സർക്കാർ വിവിധങ്ങളായ പദ്ധതികൾ മാതൃകപരമായി നടപ്പിലാക്കുകയാണെന്നും സ്പോർട്സ് വഖഫ് ഹജ്ജ് കാര്യ മന്ത്രി വി അബ്ദുറഹിമാൻ ഒളവണ്ണയിൽ പറഞ്ഞു.
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിൻ്റെ 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി കായികപരിശീലനം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇരിങ്ങല്ലൂർ ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന ചടങ്ങിൽ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സജിത പൂക്കാടൻ അദ്ധ്യക്ഷയായി.
കുന്ദമംഗലം നിയോജകമണ്ഡലം എംഎൽഎ പിടിഎ റഹിം മുഖ്യാതിഥിയായി.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി ചന്ദ്രൻ പദ്ധതി വിശദീകരണം നടത്തി.
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബാബു പറശ്ശേരി,
ഒളവണ്ണ പഞ്ചായത്ത് പ്രസിഡൻ്റ് പി ശാരുതി, കടലുണ്ടി പഞ്ചായത്ത് പ്രസിഡൻ്റ് വി അനുഷ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി ഗവാസ്, രാജീവ് പെരുമൺപുറ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ടികെ ഷൈലജ, എപി സെയ്താലി, പി റംല, എൻഎം ഷിബു, സുജിത്ത് കാഞ്ഞോളി, എൻ ജയപ്രശാന്ത്, രാധാകൃഷ്ണൻ, ഉഷാദേവി, യുകെ പത്മലോചനൻ, കെടി ഷൈജു, ഇ രമേശൻ, എംബി ബാലൻ, അബ്ദുൾ അസീസ് പൊയിലിൽ എന്നിവർ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രവി പറശ്ശേരി സ്വാഗതവും സ്കൂൾ പ്രിൻസിപ്പാൾ ഗീത നന്ദിയും പറഞ്ഞു.