Monday, January 6, 2025
LatestPolitics

ഭരണത്തിലിരുന്ന് അന്വേഷണത്തെ നേരിടുന്നത് അപമാനം:അഡ്വ.വി.കെ.സജീവന്‍


കോഴിക്കോട് :സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്നാ സുരേഷിന്‍റെ പുതിയ വെളിപ്പെടൂത്തലിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നും,ഇതുപോലെ ഗുരുതരമായ ഒരു കേസില്‍ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് കൊണ്ട് പിണറായി വിജയന്‍ അന്വേഷണത്തെ നേരിടുന്നത് കേരളത്തിനപമാനമാണെന്നും ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ പറഞ്ഞു.ആരോപണങ്ങളെ അവഗണിക്കാനാവില്ല.സ്വര്‍ണ്ണക്കടത്ത്,ഡോളര്‍ കടത്ത് കേസില്‍ നേരത്തെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെടെയുളളവര്‍ പ്രതിപ്പട്ടികയില്‍ വന്നതാണ്.അവര്‍ക്ക് ജാമ്യം ലഭിച്ചുവെന്നത് കൊണ്ട് അത് നിസ്സാരമാകുന്നില്ല.അഴിമതിയുടെ പുതിയ മാനങ്ങള്‍ കണ്ടെത്തിയ മുഖ്യമന്ത്രി ആ വിഷയത്തില്‍ ഡോക്ട്റേറ്റിന് അര്‍ഹനാണെന്നും വി.കെ.സജീവൻ പറഞ്ഞു. അരയിടത്ത് പാലത്ത് നിന്നും ബിരിയാണി ചെമ്പും തലയിലേന്തി നടത്തിയ പ്രതിഷേധ പ്രകടനം കെ.എ സി.ആർ.ടി.സി ടെർമിനലിൽ സമാപിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.


ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടൂളി, ടി.പി.ദിജിൽ, കെ.ഷൈബു ,സി.പി.വിജയകൃഷ്ണൻ, ഹരീഷ് മലാപറമ്പ് ,വിഷ്ണു പയ്യാനക്കൽ എന്നിവർ നേതൃത്വം നൽകി.


Reporter
the authorReporter

Leave a Reply