Latestsports

ഐഎസ്ആര്‍എല്‍ ഗ്രാൻഡ് ഫിനാലെ ഞായറാഴ്ച

Nano News

കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിംഗ് ലീഗ് (ഐ.എസ്.ആര്‍.എല്‍) സീസണ്‍ 2 ഗ്രാന്‍ഡ് ഫിനാലെ ഞായറാഴ്ച ആറു മണി മുതല്‍ കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് (ഐ.ഐ.സി) ലക്ഷ്യയുടെ പിന്തുണയോടെ ഷോഡൗണ്‍ ഫണ്ട്ഫ്‌ലോട്ട് അക്കാദമിയാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. ഗ്രാന്‍ഡ് ഫിനാലെയില്‍ 36 ദേശീയ, അന്തര്‍ദേശീയ റൈഡര്‍മാര്‍ ഉള്‍പ്പെടുന്ന ആറു ഫ്രാഞ്ചൈസി ടീമുകള്‍ സീസണ്‍- 2 ചാമ്പ്യന്‍ഷിപ്പ് കിരീടത്തിനായി മത്സരിക്കും. 450 cc ഇന്റര്‍നാഷണല്‍, 250 cc ഇന്റര്‍നാഷണല്‍, 250 cc ഇന്ത്യ-ഏഷ്യ മിക്‌സ് എന്നിങ്ങനെ ഫൈനല്‍ റൗണ്ടില്‍ മൂന്ന് മത്സര വിഭാഗങ്ങള്‍ ഉണ്ടാകും. ഗുജറാത്ത് ട്രെയില്‍ബ്ലേസേഴ്സ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. കാലിക്കറ്റ് ഫിനാലെയില്‍ 30,000ത്തിലധികം കാണികളെയാണ് പ്രതീക്ഷിക്കുന്നത്.

ഐ.എസ്.ആര്‍.എല്‍ സീസണ്‍ 2 ഗ്രാന്‍ഡ് ഫിനാലെയുടെ ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയില്‍ ലഭ്യമാണ്.


Reporter
the authorReporter

Leave a Reply