Tuesday, December 3, 2024
GeneralLatestPolitics

അധികാരത്തിൻ്റെ ലഹരിയിൽ സി.പി.എം. ജനങ്ങളെ തെരുവ് യുദ്ധങ്ങൾക്ക് പ്രേരിപ്പിക്കുന്നു. സി.കെ.പദ്മനാഭൻ


വടകര :അധികാരത്തിൻ്റെ ലഹരിയിലും അഹന്തയിലും സ്വബോധം നഷ്ടപ്പെട്ട് ജനങ്ങളെ ഇടത് പക്ഷ സർക്കാർ തെരുവുയുദ്ധങ്ങൾക്ക് പ്രേരിപ്പിക്കുകയാണെന്നും കേരളത്തിൽ കെ.റെയിലിൻ്റെ പേരിൽ സ്വകാര്യ ഭൂമികളിൽ മഞ്ഞ കുറ്റികൾ സ്ഥാപിച്ചുകൊണ്ട് ജനങ്ങളെ വെല്ലുവിളിക്കുകയാണ് പിണറായി സർക്കാർ ചെയ്ത് കൊണ്ടിരിക്കുന്നതെന്നും ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ സി.കെ.പത്മനാഭന്‍ പറഞ്ഞു.നടപ്പിലാക്കാൻ സാധിക്കാത്ത പദ്ധതിയുടെ പേരിൽ സ്ഥാപിക്കുന്ന മഞ്ഞ കുറ്റികൾക്ക് കാവൽ നിർത്തുന്നതുമൂലം കേരള പോലീസിനെ അപമാനിക്കുകയാണ് പിണറായി വിജയൻ ചെയ്യുന്നത്.
മതഭീകരവാദികൾക്ക് കേരളത്തിൽ സ്വാധീനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പ്രതിപക്ഷം തകർന്ന് തരിപ്പണമായിരിക്കുമ്പോൾ ജനങ്ങൾക്ക് ബി.ജെ.പിയിൽ പ്രതീക്ഷയുണ്ട്. ജനങ്ങളുടെ അടിസ്ഥാന സങ്കൽപ്പങ്ങൾ നിറവേറ്റി നൽകാനും അതിനായ് കേന്ദ്ര സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്ന വിവിധ പദ്ധതികൾ ജനങ്ങളലേക്കെത്തിക്കുന്നതിനും ഇത്തരത്തിലുള്ള പഠനശിബിരങ്ങൾക്ക് ഏറെ സാധ്യതയുണ്ടെന്നും ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻ്റ് സി.കെ പദ്മനാഭൻ പറഞ്ഞു.ബിജെപി കോഴിക്കോട് ജില്ല നേതൃ പഠനശിബിരം ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ സജീവൻ അദ്ധ്യക്ഷത വഹിച്ചു.ദേശീയ കൗൺസിൽ അംഗം കെ.പി.ശ്രീശൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്, സംസ്ഥാന വൈസ് പ്രസിഡൻറ് വി.വി.രാജൻ, സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു, ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡൻ്റ് എൻ.പി.രാധാകൃഷ്ണൻ, ജില്ലാ പ്രഭാരി അഡ്വ.കെ.ശ്രീകാന്ത്, സഹ.പ്രഭാരി കെ.നാരായണൻ മാസ്റ്റർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ, പയ്യോളി മണ്ഡലം പ്രസിഡൻ്റ് എ.കെ.ബൈജു എന്നിവർ സംസാരിച്ചു.

രാവിലെ ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ പാർട്ടി പതാക ഉയർത്തി ശിബിരത്തിന് തുടക്കം കുറിച്ചു. ഇരുനൂറ് പ്രതിനിധികൾ മുന്ന് ദിവസം പൂർണ്ണമായും പങ്കെടുക്കുന്ന ശിബിരത്തിൽ പതിനേഴ് വിഷയങ്ങളിലായ് പ്രമുഖർ ക്ലാസെടുക്കും. മണ്ഡലം പ്രസിഡൻ്റ് ജനറൽ സെക്രട്ടറിമാർ മുതൽ ഉള്ള പ്രതിനിധികളാണ് ശിബിരത്തിൽ പങ്കെടുക്കുന്നത്. മെയ് രണ്ടിന് നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്യും


Reporter
the authorReporter

Leave a Reply