കോഴിക്കോട് : റോട്ടറി കാലിക്കറ്റ് സൈബർ സിറ്റി ആന്റ് ആസ്റ്റർ വളണ്ടിയേർസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കേരള പോലീസ് അസോസിയേഷൻ സിറ്റി കമ്മിറ്റിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.നഗര പോലീസ് സേനയ്ക്കായി ഏർപ്പെടുത്തിയ ക്യാമ്പ് ജില്ലാ പോലീസ് മേധാവി എ അക്ബർ ഉദ്ഘാടനം ചെയ്തു.
സേവന മേഖലയിലെ തിരക്കുകളിൽ ആരോഗ്യ സംരംക്ഷണത്തിന് ഇത്തരം ക്യാമ്പുകൾ ഗുണ പ്രഥമെന്ന് അക്ബർ പറഞ്ഞു.റോട്ടറി സൈബർ സിറ്റി പ്രസിഡന്റ് സന്നാഫ് പാലക്കണ്ടി അധ്യക്ഷത വഹിച്ചു.റോട്ടറി 3204 അസിസ്റ്റന്റ് ഗവർണ്ണർ ഡോ. പി എൻ അജിത മുഖ്യാതിഥിയായി .ജലീൽ ഇടത്തിൽ, കെ പി ഒ എ ജില്ലാ സെക്രട്ടറി കെ ശശികുമാർ , ആസ്റ്റർ വളണ്ടിയർസ് കോ- ഓർഡിനേറ്റർ – കെ സുബിൻ സംസാരിച്ചു.കേരള പോലീസ് അസോസിയേഷൻ സിറ്റി സെക്രട്ടറി വി.പി പവിത്രൻ സ്വാഗതവും കെ ലിനീഷ് നന്ദിയും പറഞ്ഞു.
സിറ്റി കമ്മീഷണർ ആസ്ഥാനത്തും ക്രൈംബ്രാഞ്ച് ആസ്ഥാനത്തുമായി 300 ഓളം സേനാംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു.കാർഡിയാക്ക് , ജനറൽ മെഡിസിൻ വിഭാഗങ്ങളിലെ വിദഗ്ദ ഡോക്ടർമാർ പരിശോധനയ്ക്ക് നേതൃത്വം നൽകി.