Latest

വാഴയൂർ സാഫിയിൽ അന്താരാഷ്ട്ര അറബിക് ദിനാചരണം സംഘടിപ്പിച്ചു


വാഴയൂർ:അറബി ഭാഷയ്ക്ക് കേരളവുമായുള്ള ബന്ധം പ്രവാചകൻ മുഹമ്മദ് നബിയുടെ കാലഘട്ടത്തിന് മുമ്പെ തുടങ്ങിയതാണെന്ന് പ്രൊഫ. കെഎം. മുഹമ്മദ് അഭിപ്രായപ്പെട്ടു. വാഴയൂർ സാഫിയിൽ പി.ജി. ഇസ്ലാമിക് സ്റ്റഡീസ് വിഭാഗം സംഘടിപ്പിച്ച അന്താരാഷ്ട്ര അറബിക് ദിനാചരണം ഉദ്ഘാടനം ചെയ്തു. സംസാരിക്കുകയായിരുന്നു അദ്ദേഹം. കച്ചവടാവശ്യാർഥം മലബാറിലെത്തിയ അറബികൾ വഴിയാണ് ഈ ബന്ധം തുടങ്ങിയത്. കേരളത്തിൻ്റെ സാമൂഹ്യ സാംസ്കാരിക വൈജ്ഞാനിക മേഖലകളിൽ സ്വാധീനം ചെലുത്തിയ ഭാഷയാണ് അറബി.
അറബി ഭാഷാ സാഹിത്യ രംഗത്ത് കേരളം നൽകിയ സംഭാവന മഹത്തരമാണ്. ലഭ്യമായ വിവരങ്ങൾ പ്രകാരം കേരളത്തെക്കുറിച്ച് അറബി ഭാഷയിൽ എഴുതപ്പെട്ട ആദ്യ രചന സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ്റെ തഹ് രീള് ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡിപ്പാർട്ട്മെൻ്റ് തലവൻ ഡോ. ഹസൻ ഷരീഫ് അധ്യക്ഷനായി. ഡോ. സെർവിൻ വെസ്ലി, ഡോ. ഷബീബ് ഖാൻ, സെമിയ പി.എം, ആലിയ ഗായത്രി, ഷഹന കെ സംസാരിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി കാലിഗ്രാഫി പ്രദർശനം, പദപ്പയറ്റ്, പ്രസംഗ ഗാന കവിതാ പാരായണ മത്സരങ്ങൾ നടന്നു. ആയിഷ ഷമീമ, ആയിഷ ഇർഫാന, ഫിദ ജബിൻ, ത്വയ്യിബ ഷിറിൻ, ഫാത്തിമ നിഹ, മുഹമ്മദ് അജ്മൽ, നാജിയ, ശാനിബ നേതൃത്വം നൽകി.

 


Reporter
the authorReporter

Leave a Reply