Thursday, December 5, 2024
Art & CultureCinemaLatest

ഇന്ത്യൻ സിനിമയുടെ നൂറ്റിപ്പത്താം വാർഷികാഘോഷം 2023 ജനുവരി 1ന്


റഹീം പൂവ്വാട്ട് പറമ്പ് 

ഇന്ത്യൻ സിനിമയുടെ പിതാവ് ദാദാസാഹേബ് ഫാൽക്കെ നിർമ്മിച്ച് സംവിധാനം ചെയ്ത ഇന്ത്യയിലെ ആദ്യത്തെ സിനിമ ‘രാജാ ഹരിശ്ചന്ദ്ര’ ജനിച്ചിട്ട് 2023ൽ 110 വർഷമാവുകയാണ്. നിശബ്ദ ചലച്ചിത്രമായ ‘രാജാ ഹരിശ്ചന്ദ്ര’ ആദ്യമായി പ്രദർശിപ്പിച്ചത് 1913 മെയ് മൂന്നിനാണ്.

മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സിനിമയുടെ നൂറ്റിപ്പത്താം വാർഷികാഘോഷത്തിന് 2023 ജനുവരി 1 ഞായറാഴ്ച രാവിലെ കൃത്യം 10 മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലിൽ തുടക്കം കുറിക്കുന്നു. തുടർന്ന് ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മലപ്പുറം, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിൽ വിവിധ ചലച്ചിത്ര കലാസാഹിത്യ സാംസ്കാരിക സംഘടനകളുമായി സഹകരിച്ച് വിവിധ പരിപാടികൾ നടത്തും. ‘രാജാ ഹരിശ്ചന്ദ്ര’ പിറന്ന മെയ് മൂന്നിന് വൈവിധ്യമാർന്ന കലാവിരുന്നുകളോടെയാണ് നൂറ്റിപ്പത്താം വാർഷികാഘോഷം സമാപിക്കുക. 2023 ജനുവരി 1 ഞായറാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ പ്രൊഫസർ സമദ് മങ്കടയാണ് അധ്യക്ഷൻ. മുഖ്യാതിഥി ചലച്ചിത്ര നിർമ്മാതാവ് .വി.പി.മാധവൻ നായർ (മുരളി ഫിലിംസ്).

ചലച്ചിത്ര മേഖലയിൽ അരനൂറ്റാണ്ട് പിന്നിട്ട നിർമ്മാതാവ് .പി.വി.ഗംഗാധരൻ, സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് സംവിധായകൻ.ഷെരീഫ് ഈസ, നടൻ .നാരായണൻ നായർ, നടി കുട്ട്യേടത്തി വിലാസിനി, തിരക്കഥാകൃത്ത് .ശത്രുഘ്നൻ, ഛായാഗ്രാഹകൻ .ഉത്പൽ വി നായനാർ, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ മലബാർ മേഖലയുടേയും ഫിലിം സർക്കിൾ വെൽഫെയർ സൊസൈറ്റിയുടേയും സെക്രട്ടറി .പി.ജി.രാജേഷ്‌ (സെന്തിൽ പിക്ചേഴ്സ്), നവാഗത സംവിധായകൻ പി.അഭിജിത്ത് (അന്തരം), കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി മലബാർ മേഖലാ കോർഡിനേറ്റർ  നവീന, നിരവധി ചലച്ചിത്ര പുസ്തകങ്ങളുടെ രചയിതാവ് രമേഷ് പുതിയമഠം, ടെലിവിഷനിൽ വിവിധ ചലച്ചിത്രാധിഷ്ടിത പരിപാടികൾ തയ്യാറാക്കി അവതരിപ്പിക്കുന്ന മനോരമന്യൂസ് സീനിയർ ന്യൂസ് പ്രൊഡ്യൂസർ വിവേക് മുഴക്കുന്ന്, സിനിമയെ പരിപോഷിപ്പിക്കുന്ന വാർത്തകളും ലേഖനങ്ങളും തയ്യാറാക്കുന്ന പത്രപ്രവർത്തകരായ മലയാള മനോരമ റിപ്പോർട്ടർ സി.ശിവപ്രസാദ്, മാതൃഭൂമി സ്റ്റാർ&സ്റ്റൈൽ റിപ്പോർട്ടർ പി.പ്രജിത്ത്, ജനയുഗം റിപ്പോർട്ടർ കെ.കെ.ജയേഷ്, ആകാശവാണി പ്രോഗ്രാം ഓഫീസർ ഫഹദ് റാസ.പ്രകാശ് കരുമല (ആകാശവാണി), അശ്വിനി ഫിലിം സൊസൈറ്റി, കാലിക്കറ്റ് പ്രസ്സ്ക്ലബ്ബ് ഫിലിം സൊസൈറ്റി, പ്രൊവിഡൻസ് വിമൻസ് കോളേജ് ഫിലിംക്ലബ്ബ്, ഫാറൂഖ് കോളേജ് ഫിലിംക്ലബ്ബ് എന്നിവരെ ആദരിക്കും. സാമ്പത്തിക സംഭാവനകൾ സ്വീകരിക്കില്ല. സിനിമയെ സ്നേഹിക്കുന്നവരുടെ മഹനീയ സാന്നിധ്യമാണ് വേണ്ടത്. സമയവും വാക്കും വളരെ വിലപ്പെട്ടതായതിനാൽ കൃത്യം 10 മണിക്ക് ആരംഭിക്കും.


Reporter
the authorReporter

Leave a Reply