രാമനാട്ടുകര:കേരളത്തിലെയും, വിശേഷിച്ച് കോഴിക്കോട്ടെയും വലുതും, ചെറുതുമായ മുഴുവൻ വ്യവസായങ്ങൾ അടച്ചു പൂട്ടിച്ചത് സി.പി.എം കോൺഗ്രസ്സ് മുന്നണികളാണെന്ന് എം.ടി.രമേശ് ആരോപിച്ചു. മത തീവ്രവാദ ദേശവിരുദ്ധ ശക്തികളെ വളർത്തുന്നതിലും, ഇവർ ഇരട്ടകളെപ്പോലെയാണെന്നും അദ്ദേപറഞ്ഞു.രാമനാട്ടുകരയിൽ സംഘടിപ്പിച്ച മണ്ഡലം റോഡ് ഷോ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇൻ ചാർജ് എൻ.പി. രാമദാസ് , ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡണ്ട് ശശിധരൻ നാരങ്ങയിൽ എന്നിവർ ഒപ്പം ചേർന്നു. ബി.കെ.പ്രേമൻ, ടി. റനീഷ്, ഷിനു പിണ്ണാണത്ത്, കൃഷ്ണൻ പുഴക്കൽ, ശ്രീജിത്ത് കെ, ഷിംജീഷ് ടി.കെ, പ്രേമാനന്ദൻ സി,പി.കെ. പരമേശ്വരൻ , രമ്യ മുരളി,എന്നിവർ നേതൃത്വം നൽകി.














