വാഴയൂർ: ‘അറബ് സംസ്കാരത്തിനും ഇസ്ലാമിക് സ്റ്റഡീസിനും ഇന്ത്യ നൽകിയ സംഭാവനകൾ’ എന്ന വിഷയത്തിൽ വാഴയൂർ സാഫിയിൽ ഓൾ ഇന്ത്യ കോൺഫറൻസ് സംഘടിപ്പിക്കുന്നു. ഡിസംബർ 20 മുതൽ 23 വരെ നടക്കുന്ന പ്രോഗ്രാമിൽ ഡൽഹി ജാമിയ മില്ലിയ ഡീൻ പ്രൊഫ. ഇഖ്തിദാർ മുഹമ്മദ് ഖാൻ, ഹൈദരാബാദ് മൗലാന ആസാദ് ഉറുദു യൂണിവേഴ്സിറ്റി ഇസ്ലാമിക് സ്റ്റഡീസ് തലവൻ പ്രൊഫസർ മുഹമ്മദ് ഹബീബ്, അലിഗഡ് യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. നദീം അഷ്റഫ് ഉൾപ്പെടെ ദേശീയ സംസ്ഥാന സർവകലാശാലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കും. നാലു ദിവസത്തെ പ്രോഗ്രാമിൽ ഡെലഗേറ്റ്സ് മീറ്റ്, സ്റ്റുഡൻ്റ്സ് സെമിനാർ, തീം ഡിസ്കഷൻ, ഗേൾസ് കോൺഫറൻസ് എന്നിവ നടക്കും. പ്രബന്ധാവതരണത്തിനും കൂടുതൽ വിവരങ്ങൾക്കും 8848810132.