കോഴിക്കോട്:ഇന്ത്യൻ ഓയിൽ കോഴിക്കോട് ഏരിയാ ഓഫീസിന് കീഴിലെ ഡിസ്ട്രിബ്യു ട്ടേഴ്സ് കുടുംബ സംഗമവും ഓണാഘോഷവും നടത്തി. ഹോട്ടൽ അപ്പോളോ ഡിമോറ യിൽ നടന്ന ചടങ്ങ് ഇന്ത്യൻ ഓയിൽ കോഴിക്കോട് ചീഫ് ഏരിയാ മാനേജർ റോണി ജോൺ ഉദ്ഘാടനം ചെയ്തു.

നന്ദകുമാർ കൊട്ടാരത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ മാനേജർ മൃതു ഭാഷിണി, സെയിൽസ് മാനേജര്‍ മാരായ ടോമിൻ തോമസ്, സായി കുമാർ, രാഹേഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സത്യൻ ധീര സ്വാഗതം പറഞ്ഞു. രമേശ് മേനോൻ നന്ദി പ്രകാശിപ്പിച്ചു. ശേഷം പൂക്കള മത്സരവും, പുരുഷ, വനിതാ കമ്പവലി യും വിവിധ മത്സരങ്ങളും നടന്നു വിജയികൾക്ക് റോണി ജോൺ സമ്മാനങ്ങൾ വിതരണ ചെയ്തു.










