Thursday, December 26, 2024
Latest

പ്രതിഛായ വർദ്ധിപ്പിക്കേണ്ടത് വിദ്യാലയങ്ങളിൽ നിന്ന് : എം കെ രാഘവൻ എം പി


റോട്ടറി ക്ലബ്ബ് കാലിക്കറ്റ് ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ റോട്ടറി ഡിസ്ട്രിക്ട് 3204 ക്ലബിന് കീഴിലുള്ളവർക്കായി പ്രതിഛായ (പബ്ലിക്ക് ഇമേജ് ) സെമിനാർ സംഘടിപ്പിച്ചു

കോഴിക്കോട് : പൊതു രംഗത്തുള്ളവർ ജനങ്ങളുമായി ഇടപെടുമ്പോൾ എല്ലാ അർത്ഥത്തിലും ജാഗ്രത പുലർത്തണമെന്ന് എം കെ രാഘവൻ എം പി .റോട്ടറി ക്ലബ്ബ് കാലിക്കറ്റ് ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ റോട്ടറി ഡിസ്ട്രിക്ട് 3204 ക്ലബിന് കീഴിലുള്ളവർക്കായി ഏർപ്പെടുത്തിയ പ്രതിഛായ ( പബ്ലിക്ക് ഇമേജ് ) സംബന്ധിച്ച് സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം പി.

വ്യക്തിത്വം രൂപം കൊള്ളുന്നത് വീടുകളിൽ നിന്നും അവയ്ക്ക് വികാസം പ്രാപിക്കുന്നത് വിദ്യാലയങ്ങളിൽ നിന്നുമാണ് . അതിനാൽ വിദ്യാലയങ്ങളിൽ നിന്നുമാണ് ഓരോ വ്യക്തിയും പ്രതിഛായ വർദ്ധിപ്പിക്കേണ്ടത്. എന്നാൽ വിദ്യാലയങ്ങളിൽ നിന്നും വേണ്ടത്ര മാർഗ്ഗ നിർദ്ദേശങ്ങൾ ലഭിക്കുന്നില്ല. ഇതിന് പ്രധാന കാരണം വിദ്യാഭ്യാസ സമ്പ്രദായമാണെന്ന് എം കെ രാഘവൻ വ്യക്തമാക്കി.
കേരളത്തിലെ വിദ്യാഭ്യാസം സമ്പ്രദായത്തിൽ ഗുണ നിലവാരം ഉണ്ടാകാൻ ലാഗ്വേജസ് ലാബ് സ്ഥാപിക്കണം. വിദ്യാഭ്യാസ നയം വിദ്യാർത്ഥികളുടെയോ അധ്യാപകരുടെയോ താൽപര്യം സ്വീകരിക്കാതെ ഭരിക്കുന്നവരുടെ നയമായാണ് ഏത് മുന്നണിയായാലും നടപ്പിലാക്കുന്നത് , ഇതിന് മാറ്റം ഉണ്ടാകണമെന്നും എം കെ രാഘവൻ അഭിപ്രായപ്പെട്ടു.സംസ്ഥാനത്ത് വർദ്ദിച്ച് വരുന്ന ലഹരി ഉപയോഗത്തിന് പരിഹാരം കാണാൻ റോട്ടറിയുടെ സേവനം ആവശ്യമാണ്, ചുറ്റും കാണുന്ന കാര്യങ്ങളിൽ ഇടപ്പെട്ടാവണം റോട്ടറിയുടെ പ്രതിഛായ വർദ്ദിപ്പിക്കേണ്ടതേന്നും അദ്ദേഹം ഓർമ്മിപ്പിച്ചു..

നടക്കാവ് ചക്കോരത്ത്കുളം യൂത്ത് സെന്ററിൽ നടന്ന ചടങ്ങിൽ റോട്ടറി ക്ലബ്ബ് കാലിക്കറ്റ് ഈസ്റ്റ് വൈസ് പ്രസിഡന്റ് മോഹന സുന്ദരം അധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ പ്രമോദ് നായനാർ മുഖ്യാതിഥിയായി. ചടങ്ങിൽ ഗിന്നസ് റിക്കോർഡ് ബുക്കിൽ ഇടം നേടിയ പെരുന്തൽമണ്ണ സ്വദേശി ഡോ.എ കെ ജയചന്ദ്രനെ ആദരിച്ചു. ഗിന്നസ് റിക്കോർഡ് ബുക്കിൽ ഇടം നേടിയ പെരുന്തൽമണ്ണ സ്വദേശി ഡോ.എ കെ ജയചന്ദ്രനെ ആദരിച്ചു.
റോട്ടറി മുൻ സിസ്ട്രിക്റ്റ് ഗവർണർ സി എം അബൂബക്കർ , വി ജി നായനാർ, ഡിസ്ട്രിക്റ്റ് ഗവർണർ നോമിനി സന്തോഷ് ശ്രീധർ, ഡിസ്ട്രിക്റ്റ് ഡെപ്യൂട്ടി കോർഡിനേറ്റർ വി പി രാധാകൃഷ്ണൻ , പബ്ലിക് ചെയർ ഡോ.പി എൻ അജിത, അസി. ഗവർണർ ഡോ.പി ആർ ശശീന്ദ്രൻ ,ഡിസ്ട്രിക്റ്റ് പബ്ലിക് ചെയർ വി ഭരത് ദാസ് എന്നിവർ സംസാരിച്ചു. റോട്ടറി മുൻ ഡിസ്ട്രിക്റ്റ് ഗവർണർ ശിവശങ്കരൻ , ,പി ഡി ജി ഷൺമുഖ സുന്ദരം എന്നിവർ ക്ലാസെടുത്തു. എം രാജഗോപാൽ സ്വാഗതവും ഡോ. കോളിൻ ജോസഫ് നന്ദിയും പറഞ്ഞു.

 


Reporter
the authorReporter

Leave a Reply