കോഴിക്കോട് : രണ്ടു ദിവസമായി നടന്നു വന്ന കേരള പ്രൈവറ്റ് മെഡിക്കൽ ടെക്നീഷ്യൻസ് അസോസിയേഷൻ (കെ പി എം ടി എ) 14 മത് സംസ്ഥാന സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബിൽ നടപ്പിലാക്കുമ്പോൾ കേരളത്തിൽ നിലവിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന മെഡിക്കൽ ടെക്നീഷ്യൻമാരുടെ തൊഴിൽ സംരക്ഷണം സർക്കാർ ഉറപ്പു വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്തുൾപ്പെടെ മെഡിക്കൽ ടെക്നീഷ്യൻമാർ നടത്തിയ സേവനനങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
കെ പി എം ടി എ സംസ്ഥാന പ്രസിഡന്റ് കെ ബാബു അധ്യക്ഷത വഹിച്ചു. മികച്ച ജില്ലാ കമ്മറ്റിക്കുള്ള കെ പി രവീന്ദ്രൻ മെമ്മോറിയൽ റോളിംഗ് ട്രോഫി തൃശൂർ ജില്ലാ കമ്മറ്റിക്ക് മന്ത്രി കൈമാറി. മുതിർന്ന ടെക്നീഷ്യൻമാരെ മന്ത്രി ആദരിച്ചു.
അഡ്വ പി ടി എ റഹീം എം എൽ എ സുവനീർ പ്രകാശനം ചെയ്തു. ഐ എം എ സംസ്ഥാന സെക്രട്ടറി ഡോ അജിത്ത് ഭാസ്ക്കർ, ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് രാജീവ്, കെ പി എം ടി എ മുൻ സംസ്ഥാന പ്രസിഡന്റ് എസ് വിജയൻപിള്ള, കെ പി എം ടി എ സംസ്ഥാന ട്രഷറർ അസ്‌ലം മെഡിനോവ, ടി തങ്കച്ചൻ പുനലൂർ, മോഹനൻ മുത്തോന സംസാരിച്ചു. കെ പി എം ടി എ സംസ്ഥാന ജനറൽ സെക്രട്ടറി ശരീഫ് പാലോളി സ്വാഗതവും കെ പി എം ടി എ ജില്ലാ പ്രസിഡന്റ് പി സി കിഷോർ നന്ദിയും പറഞ്ഞു.
രാവിലെ 9 മണിക്ക് നടന്ന പഠനക്ലാസിന് ഡോ പ്രദീപ്കുമാർ കെ എം നേതൃത്വം നൽകി. ക്ലിനിക്കൽ എസ്റ്റാറ്റാബ്ലിഷ്മെന്റ് ബില്ലും കേരളവും എന്ന വിഷയത്തിൽ നടന്ന ചർച്ചാ സമ്മേളനത്തിൽ ശരീഫ് പാലോളി മോഡറേറ്ററായി. കെ എൻ ഗിരീഷ്,
ഡോ. അശോകൻ കുറ്റിയിൽ, ഡോ മിലി മോളി, എസ് വിജയൻപിള്ള, സി ബാലചന്ദ്രൻ, അബ്ദുൽ അസീസ് അരീക്കര ചർച്ചയിൽ പങ്കെടുത്തു. ഉദ്ഘാടനം സമ്മേളനം, പ്രതിനിധി സമ്മേളനം, സാംസ്‌കാരിക സമ്മേളനം, പ്രകടനം എന്നിവ ഇന്നലെ നടന്നു.
കെ പി എം ടി എയുടെ പുതിയ സംസ്ഥാന ഭാരവാഹികളായി കെ ബാബു (പ്രസിഡന്റ്), ശരീഫ് പാലോളി (ജനറൽ സെക്രട്ടറി), അസ്‌ലം മെഡിനോവ (ട്രഷറർ), കെ പി അമൃത, ടി തങ്കച്ചൻ, ചിന്നമ്മ വർഗീസ് (വൈസ് പ്രസിഡെന്റുമാർ), പ്രമീള ദിലീപ്കുമാർ, ബി അരവിന്താക്ഷൻ, പി ടി വിനോദ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.