മേപ്പയ്യർ: കിഴരിയൂർ പഞ്ചായത്തിലെ തങ്കമല കോറിയിലെ അനധികൃത ഖനനം നടക്കുന്നതിനാൽ ജില്ല കലക്ടർ സ്ഥലം സന്ദർശിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ബിജെപി സംസ്ഥന ജനറൽ സെക്രട്ടറി എം ടി രമേശ് ആവശ്യപ്പെട്ടു. ജനവാസകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കോറി അടച്ചുപൂട്ടാൻ നടപടി വേണം. ജനങ്ങളുടെ ജിവൻ അപകടത്തിലാണ് .അനുമതി നൽകിയതിനേക്കാൾ കൂടുതൽ ഖനനമാണ് തങ്കമലയിൽ നടക്കുന്നത്. സ്ഥലം സന്ദർശിച്ചാൽ കലക്ടർക്ക് നേരിൽ ബോധ്യപ്പെടും രമേശ് ചുണ്ടിക്കാട്ടി. അനധികൃത ഖനനം തങ്ങളുടെ കൺമുന്നിൽ നടന്നിട്ട്, പ്രദേശവാസികളുടെ പ്രതിഷേധം ഉണ്ടായിട്ടും മൗനം പാലിക്കുന്ന ജനപ്രതിനിധികളും ഗ്രാമ പഞ്ചായത്തും ജനങ്ങളുടെ ക്ഷമ പരിക്ഷിക്കുകയാണ് – ജിവിക്കാനായ് ജനം പ്രതിഷേധിച്ചിട്ടും മൗനം തുടരുന്ന സ്ഥലം എം എൽ എ യുടെ നടപടി അപലപനിയമാണ് മനുഷ്യനിർമ്മിതപ്രകൃതിദുരന്തങ് ങൾ ആവർത്തിക്കുന്ന സംസ്ഥാനത്ത് മറ്റൊരു ദുരന്തത്തിന് ഇടയാക്കിയാൽ ഭരണാധികാരികളായിരിക്കും ഉത്തരവാദികളെന്ന് എം.ടി രമേശ് ചുണ്ടിക്കാട്ടി. ബി ജെ പി കിഴരിയൂർ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ അനധിക്യത ഖനനം നടക്കുന്ന തങ്കമല കോറിയിലേക്ക് നടന്ന ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ഹേം
സുരേഷ് കണ്ടോത്ത് അദ്ധ്യക്ഷത വഹിച്ചു -എം.മോഹനൻ മാസ്റ്റർ, ടി എ നാരായണൻ മാസ്റ്റർ, കെ.കെ രജിഷ്, മധുപുഴയരികത്ത്, കെ.ടി.ചന്ദ്രൻ ,കെ.പ്രദീപൻ, എന്നിവർ സംസാരിച്ചു.
നാഗത്ത് നാരായണൻ, ശബരിനാഥ്, കെ.ടി.ഹരിഷ്, ഷിജിദിനേശ്, കെ.അഭിലാഷ്, സുജിത്ത് എന്നിവർ നേതൃത്വം നൽകി.