കോഴിക്കോട്: കരുതൽ തടങ്കൽ നിരോധിക്കപ്പെട്ട ഇവിടെ മുഖ്യമന്ത്രിക്ക് സംരക്ഷണമൊരുക്കുന്നതിന്റെ പേരിൽ വേട്ടയാടൽ നടത്തുന്ന പോലീസിന്റെ നടപടിയെ ചെറുക്കാൻ കോൺഗ്രസ് ശക്തമായി രംഗത്തിറങ്ങുമെന്ന് ഡി. സി സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺ കുമാർ. ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്കൊപ്പം കമ്മീഷണർ ഓഫീസിനു മുമ്പിൽ താനും നിരാഹാരം കിടക്കും. കുന്ദമംഗലം നിയോജക മണ്ഡലം കോൺഗ്രസ് ബൂത്ത് പ്രസിഡന്റുമാരുടെ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം സ്റ്റിയറിങ് കമ്മററി കൺവീനർ ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു.
കെ.പി.സി. സി ജനറൽ സെക്രട്ടറി കെ.കെ.അബ്രഹാം, കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ.പി.എം നിയാസ്, പി.മൊയ്തീൻ , വിനോദ് പടനിലം, ഇ. എം.ജയപ്രകാശ്, എടക്കുനി അബ്ദുറഹിമാൻ, എ. ഷിയാലി, എം.പി.കേളുക്കുട്ടി, രാധാഹരിദാസ്, പി. സി.അബ്ദുൽ കരീം തുടങ്ങിയവർ സംസാരിച്ചു.