മെക്കാനിക്കൽ മേഖലയിലെ മുറി വൈദ്യന്മാരെ കരുതിയിരിക്കണം എം എൽ എ
കോഴിക്കോട് : എയർ കണ്ടീഷനിംഗ് ആന്റ് റഫ്രിജറേഷൻ മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്ക് ക്ഷേമ നിധി ഉൾപ്പെടെയുള്ള ആനുകൂല്യം ലഭിക്കാൻ എല്ലാ ശ്രമവും ഉണ്ടാകുമെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ .
ഹീറ്റിംഗ് വെന്റിലേഷൻ എയർകണ്ടീഷനിംഗ് ആന്റ് റഫ്രിജറേഷൻ എംപ്ലോയിസ് അസോസിയേഷന്റെ (എച്ച് വി എസി ആർ ) ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപകടകരമായ തൊഴിൽ ചെയ്യുന്നതിനാൽ തൊഴിൽ സുരക്ഷിതത്ത്വം ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് തൊഴിൽ വകുപ്പ് മന്ത്രിയുമായി സംഘാടകർക്ക് കൂടി കാഴ്ച്ചയ്ക്ക് അവസരമൊരുക്കും.
മെക്കാനിക്കൽ മേഖലയിലെ മുറി വൈദ്യന്മാരെ കരുതിയിരിക്കണമെന്നും എം എൽ എ ഓർമ്മപ്പെടുത്തി. എരഞ്ഞിപ്പാലം ശേഖരൻ സ്മാരക കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ജില്ല പ്രസിഡന്റ് ഫൈസൽ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.
കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷ സി രേഖ മുഖ്യാതിഥിയായി.
സംസ്ഥാന പ്രസിഡന്റ് പി എം വർഗ്ഗീസ്, സംസ്ഥാന ജനറൽ സെക്രട്ടറി തമ്പി പോൾ , സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ എ സുരേന്ദ്രൻ , ജില്ല സെക്രട്ടറി അബൂബക്കർ സിദ്ധിഖ്, ബിജു പോൾ, എം കെ ദിബിൻ, കെ ബിനേഷ് , ഷമീർ കട്ടിപ്പാറ, എം സി നൗഷാദ്, എം അനിൽ കുമാർ തുടങ്ങിവർ സംസാരിച്ചു.
സംസ്ഥാന കൗൺസിലർ എം ഗിരീഷ് സ്വാഗതവും എം ടി മനോജ് നന്ദിയും പറഞ്ഞു. സമ്മേളനത്തിൽ പുതിയ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു.
എം പി ദീപ കുമാർ (പ്രസിഡന്റ്), ബേബി തോമസ് ( സെക്രട്ടറി) . കെ എ സുരേന്ദ്രൻ , അബൂബക്കർ സിദ്ധിഖ് (സംസ്ഥാന കൗൺസിലർമാർ ) .