GeneralLocal News

പെട്രോളൊഴിച്ച് തീകൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു; മക്കള്‍ ഗുരുതര പരുക്കുകളോടെ ചികിത്സയില്‍


കൊല്ലം: ഒയൂരില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. റോഡുവിള സ്വദേശി കൃഷ്ണ വിലാസം വീട്ടില്‍ വിനോദ് കുമാര്‍(42) ആണ് മരിച്ചത്. ഇന്നലെ രാത്രി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ വിനോദിന്റെ മക്കളായ മിഥുന്‍ (18) വിസ്മയ (14) എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മാസങ്ങള്‍ക്ക് മുമ്പ് ഭാര്യ മരിച്ചതിനെ തുടര്‍ന്ന് വിനോദ് കുമാര്‍ മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നാണ് വിവരം.


Reporter
the authorReporter

Leave a Reply