General

വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്: ഹോര്‍ട്ടികോര്‍പ് മുന്‍ എം.ഡി കെ ശിവപ്രസാദ് കീഴടങ്ങി

Nano News

കൊച്ചി: വീട്ടുജോലിക്കാരിയായ ഒഡീഷ സ്വദേശിനിയെ പീഡിപ്പിച്ച കേസില്‍ മുന്‍ ഹോര്‍ട്ടികോര്‍പ്പ് എംഡി കീഴടങ്ങി. 78 വയസുള്ള പ്രതി കെ ശിവപ്രസാദ് ആണ് സൗത്ത് എസിപി ഓഫിസില്‍ ഇന്ന് പുലര്‍ച്ചെ കീഴടങ്ങിയത്. എന്നാല്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പ്രതിയെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് പിന്നീട് മാറ്റി. പ്രതിയും ഹോര്‍ട്ടികോര്‍പ്പ് മുന്‍ എംഡിയുമായ കെ ശിവപ്രസാദ് 26 ദിവസമായി ഒളിവിലായിരുന്നു.

ശിവപ്രസാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതോടെ ഇയാള്‍ക്കായി പൊലിസ് ലുക്ക്ഔട്ട് നോട്ടിസും ഇറക്കിയിരുന്നു.

കഴിഞ്ഞ മാസം 15നായിരുന്നു പരാതിക്കാസ്പദമായ സംഭവം നടന്നത്. വീട്ടുജോലിക്കെത്തിയ 22കാരിയെയാണ് ജ്യൂസില്‍ ലഹരി ചേര്‍ത്ത് നല്‍കി പീഡിപ്പിച്ചത്. ലഹരി കലര്‍ത്തിയ ജ്യൂസ് നല്‍കിയ ശേഷം കടന്നുപിടിച്ചെന്നായിരുന്നു 22കാരി ആദ്യം പൊലിസിനോട് പറഞ്ഞത്. ബോധം മറഞ്ഞതിനാല്‍ പിന്നീടെന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും യുവതി പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് ക്രിമിനല്‍ ബലപ്രയോഗത്തിനാണ് ശിവപ്രസാദിനെതിരെ കേസെടുത്തിരുന്നത്. വൈദ്യപരിശോധനയില്‍ യുവതി പീഡിപ്പിക്കപ്പെട്ടെന്ന് സ്ഥിരീകരിച്ചതോടെയാണ് പീഡനക്കുറ്റം ചുമത്തിയത്.


Reporter
the authorReporter

Leave a Reply