കോഴിക്കോട്:പ്രദീപ് ഹുഡിനോ ഒരോ മാന്ത്രികവിദ്യയും പുറത്തെടുക്കുമ്പോൾ കുരുന്നുകണ്ണുകളിൽ മാത്രമായിരുന്നില്ല വിസ്‌മയം സ്കൂളും അവരുടെ മനസിൽ മഹാവിസ്‌മയമായി വിടർന്നു.പ്രീ പ്രൈമറി വിദ്യാർഥികളെ വിദ്യാലയം പരിചയപ്പെടുത്താനായി നടത്തിയ ചടങ്ങിലാണ് പ്രദീപ് ഹുഡിനോ മാന്ത്രിക ചെപ്പ് തുറന്നത്.
സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ചുള്ള അമൃതമഹോത്സാവത്തിന്റെ ഭാഗമായാണ് പറമ്പിൽകടവ് എംഎഎംയുപി സ്കൂളിൽ വേറിട്ട പരിപാടി സംഘടിപ്പിച്ചത്.സ്കൂളിൽ പുതുതായി ഒരുക്കിയ പ്രവേശനകവാടം,ചുമർചിത്രം എന്നിവ പ്രദീപ് ഹുഡിനോ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് എ.സരിത അധ്യക്ഷയായി.പ്രധാനാധ്യാപകൻ
കെ. ഭാഗ്യനാഥൻ റിപ്പോർട്ട്
അവതരിപ്പിച്ചു.കെ.റിയാസ്, എംജയപ്രകാശൻ, പി.സുധീഷ്, പി.എം അബ്ദുറഹിമാൻ, എം.കെ കുട്ടികൃഷ്ണൻ നമ്പ്യാർ, അനിൽകുമാർ മൂത്താട്ട്,കെ.വി റസീല,പി.പ്രമോദ് എന്നിവർ സംസാരിച്ചു.എ.പി മാധവൻ സ്വാഗതവും പി.രജീഷ് കുമാർ നന്ദിയും പറഞ്ഞു.