Local News

നിയന്ത്രണംവിട്ട കാറിടിച്ചു; കാറിനും മതിലിനും ഇടയിൽ കുടുങ്ങി ഏഴു വയസ്സുകാരൻ, ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

Nano News

മലപ്പുറം: മലപ്പുറം തിരൂരിൽ നിയന്ത്രണം വിട്ടു വന്ന കാറിടിച്ച് ഏഴ് വയസ്സുകാരന് ഗുരുതര പരിക്ക്. തലക്കടത്തൂർ സ്വദേശി നെല്ലേരി സമീറിൻറെ മകൻ മുഹമ്മദ് റിക്സാനാണ് പരിക്കേറ്റത്. തലക്കടത്തൂർ ഓവുങ്ങൽ പാറാൾ പള്ളിക്ക് സമീപം ഇന്ന് രാവിലെ 9.45 ഓടെയാണ് അപകടമുണ്ടായത്. റോഡിൻറെ വലതുവശം ചേർന്ന് സ്കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിയെ നിയന്ത്രണം തെറ്റി വന്ന നാനോ കാർ ഇടിക്കുകയായിരുന്നു. അപകട ശേഷം കാർ പള്ളിയുടെ മതിലിൽ ഇടിച്ചു നിന്നു. അപകടത്തിൽപ്പെട്ട വിദ്യാർത്ഥി കാറിനും മതിലിനും ഇടയിൽ കുടുങ്ങി പോവുകയായിരുന്നു. നാട്ടുകാർ ചേർന്ന് കാ‍ർ നീക്കിയ ശേഷം വിദ്യാർത്ഥിയെ പുറത്തെടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തിരൂ‍ർ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.


Reporter
the authorReporter

Leave a Reply