Saturday, January 25, 2025
General

ഹയര്‍സെക്കന്‍ഡറി,വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന്


പ്ലസ് ടു പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ദിവസം നേരത്തെ ആണ് ഇക്കുറി ഫലം വരുന്നത്. നാല് ലക്ഷത്തി 41,220 വിദ്യാര്‍ത്ഥികള്‍ ഫലം കാത്തിരിക്കുന്നു. 82.5 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം .

ഏപ്രില്‍ 3 മുതല്‍ 24 വരെ നടന്ന മൂല്യനിര്‍ണയ ക്യാമ്പില്‍ ഇരുപത്തി അയ്യായിരത്തോളം അധ്യാപകര്‍ പങ്കെടുത്തു. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലവും ഇന്ന് തന്നെ പ്രഖ്യാപിക്കും. റഗുലര്‍ വിഭാഗത്തില്‍ 27,798 ഉം പ്രൈവറ്റ് വിഭാഗത്തില്‍ 1502 ഉം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.

ഫലമറിയാനുള്ള വെബ്‌സൈറ്റുകള്‍

പ്ലസ്ടു

1 www.prd.kerala.gov.in

2 www.keralaresults.nic.in

3 www.result.kerala.gov.in

4 www.examresults.kerala.gov.in

5 www.results.kite.kerala.gov.in

എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ഫലം ലഭ്യമാകും.

വിഎച്ച്എസ്ഇ

1 www.keralaresults.nic.in

2 www.vhse.kerala.gov.in

3 www.results.kite.kerala.gov.in

4 www.prd.kerala.gov.in

5 www.examresults.kerala.gov.in

6 www.results.kerala.nic.in

എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും.

രജിസ്‌ട്രേഷന്‍ നമ്പര്‍, പാസ്‌വേഡ്, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത ലോഗിന്‍ വിശദാംശങ്ങള്‍ ഉപയോഗിച്ച് വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.


Reporter
the authorReporter

Leave a Reply