കൊയിലാണ്ടി: റവന്യൂ ജില്ലാ കലോൽസവത്തിൽ സാമുഹ്യ പ്രതിബദ്ധതയുടെ സന്ദേശവുമായി ഹയർ സെക്കണ്ടറി എൻ എസ് എസ്. ലഹരിക്കെതിരെ സെൽഫി പോയിന്റ്, പാഴ് വസ്തുക്കൾ കൊണ്ട് പ്രയോജനപ്രദമായ ഉൽപ്പന്നങ്ങൾ നിർമ്മിച്ചത് പ്രദർശിപ്പിക്കൽ, ബി.എം ഐ നിർണ്ണയം, സന്നദ്ധ രക്തദാനത്തെ പ്രോൽസാഹിപ്പിക്കാൻ പോൾ ആപ്പ്പരിചപ്പെടുത്തലും ഇൻസ്റ്റലേഷനും തുടങ്ങിയ പ്രവർത്തനങ്ങളാണ് എൻ എസ് എസ് സ്റ്റാളിൽ ഒരുക്കിയത്. ഹയർ സെക്കണ്ടറി റീജണൽ ഡപ്പൂട്ടി ഡയറക്ടർ രാജേഷ് കുമാർ ആർ പവലിയൻ ഉദ്ഘാടനം ചെയ്തു.എൻ എസ് എസ് റീജണൽ പ്രോഗ്രാം കൺവീനർ എസ് ശ്രീചിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ എം.കെ ഫൈസൽ സ്വാഗതവും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ വിജി മനീഷ് നന്ദിയും പറഞ്ഞു. പ്രിൻസിപ്പാൾ എൻ വി പ്രദീപ്,ക്ലസ്റ്റർ കൺവീനർ കെ.പി അനിൽകുമാർ, പ്രോഗ്രാം ഓഫീസർമാരായ ഡോ: സുമേഷ് പി.എം, സാജൻ സി.വി, ഫൗസിയ, രശ്മി, പ്രവീണ വളണ്ടിയർമാരായ അവന്തിക, ആദിത്ത് എസ് പ്രമോദ്, അലീഡ, നവോമി, അൻജിത്ത്, ശ്രീഹരി എസ് ഷാജി, മാളവിക, വൈഗ, നജ എന്നിവർ നേത്യത്വം നൽകി










