പ്രിയ രഞ്ജിനി
കോഴിക്കോട്: ആരോഗ്യം നിലനിർത്താനും ഭാരം കുറയ്ക്കാനും വ്യായാമത്തോടൊപ്പം തന്നെ ഭക്ഷണരീതിയും പ്രധാനമാണ്. വണ്ണം കുറയ്ക്കാൻ ഭക്ഷണക്രമം നിയന്ത്രിക്കേണ്ടതും അത്യാവശ്യമാണ്. ഇതിൽ പ്രധാനമാണ് ജലാംശം നമ്മുടെ ശരീരത്തിൽ കൂടുതൽ അളവിൽ തന്നെ നിലനിർത്തുക എന്നത്. ഫാറ്റ് കുറയ്ക്കാൻ സഹായിക്കുന്ന ചില പാനീയങ്ങൾ ഉണ്ട്.
നാരങ്ങ
നാരങ്ങയിൽ അധികമായി കാണപ്പെടുന്ന ആന്റിഓക്സിഡന്റ്സ്, ഫൈബർ, വിറ്റാമിൻ സി എന്നിവ ശരീരത്തിലെ ടോക്സിനെ പുറംതള്ളാനും മെറ്റബോളിസം വർധിപ്പിക്കാനും ദഹനം എളുപ്പമാക്കാനും സഹായിക്കും. ദിവസവും നാരങ്ങ വെള്ളം ഇഞ്ചിയിട്ട് കുടിക്കുന്നത് കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.
ഉലുവ
ഉലുവയിൽ വളരെ അധികം ന്യൂട്രിയന്റ്സ് അടങ്ങിയിട്ടുണ്ട്. ഇത് വണ്ണം കുറയ്ക്കാനും, രക്തത്തിലെ പ്രമേഹത്തിന്റെ അളവ് കുറയ്ക്കാനും സഹായിക്കും. രാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും.
ജീരകം
ജീരകം നമ്മുടെ ദഹനത്തിനും ഉപാപചയ പ്രവർത്തനം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. വളരെ കുറച്ച് മാത്രം കലോറി അടങ്ങിയിട്ടുള്ള ജീരക വെള്ളം വിശപ്പ് കുറയ്ക്കുകയും ശരീരത്തിലെ കൊഴുപ്പിനെ എരിച്ച് കളയുകയും ചെയ്യുന്നു