GeneralLocal NewsPolitics

ഹാർബർ വികസനം, പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കും: കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ


കോഴിക്കോട്: ഹാര്‍ബറുകള്‍ ആധുനീകരിക്കാനും മത്സ്യതൊഴിലാളികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുമായി ആവിഷ്‌ക്കരിച്ച പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുമെന്ന് കേന്ദ്ര ഫിഷറീസ്, ന്യൂനപക്ഷകാര്യ സഹ മന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. ഹാര്‍ബര്‍ വികസന പദ്ധതികള്‍ അവലോകനം ചെയ്യാന്‍ ഇന്നലെ കൊയിലാണ്ടി, പുതിയാപ്പ ഹാര്‍ബറുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊയിലാണ്ടി 21 കോടി രൂപയുടെയും, പുതിയാപ്പയില്‍ 16.06 കോടി രൂപയുടെയും പദ്ധതികളാണ് നടപ്പാക്കുന്നത്. പുതിയാപ്പയില്‍ പദ്ധതി ഏതാണ്ട് പൂര്‍ത്തിയാവുന്ന ഘട്ടത്തിലാണെന്ന് നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ മത്സ്യത്തൊഴിലാളികളും പറഞ്ഞിട്ടുണ്ട്. എന്നാല്‍ കൊയിലാണ്ടിയില്‍ ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി മത്സ്യസമ്പദാ യോജന പ്രകാരം നരേന്ദ്രമോദി സര്‍ക്കാര്‍ തീരദേശ മേഖലയില്‍ നടപ്പാക്കി വരുന്ന നീല വിപ്ലവം മത്സ്യബന്ധന മേഖലയില്‍ വന്‍ പരിവര്‍ത്തനമാണുണ്ടാകുന്നത്. 2024-25 വര്‍ഷമാകുമ്പോഴേക്കും മത്സ്യ ഉത്പ്പാദനം 22 ദശലക്ഷം മെട്രിക് ടണ്ണായി ഉയര്‍ത്താനാണ് പി.എം. എസ്. വൈ പദ്ധതി ലക്ഷ്യമിടുന്നത്.


കൊയിലാണ്ടി, പുതിയാപ്പ എന്നിവിടങ്ങളില്‍ ഫിഷറീസ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി മന്ത്രി ചര്‍ച്ച നടത്തി. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ ചീഫ് എഞ്ചിനീയര്‍ മുഹമ്മദ് അന്‍സാരി എം.എ, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ബിജി.കെ. തട്ടാമ്പുറം, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി. ജയദീപ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.എസ്. രാഗേഷ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ ഷീനഹമീദ്, ഫിഷറീസ് ഉത്തരമേഖല ജോയന്റ് ഡയറക്ടര്‍ സുധീര്‍ കിഷന്‍ വി.കെ.,ഡെപ്യൂട്ടി ഡയറക്ടര്‍ അനീഷ് പി, അസിസ്റ്റന്റ് ഡയറക്ടര്‍ സുനീര്‍.വി, ഫിഷറീസ് എക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍ ആതിര പി.കെ, വിജുല, ശ്രീജേഷ് കെ.എം. തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. മന്ത്രി എ.കെ. ശശീന്ദ്രന്‍, കാനത്തില്‍ ജമീല എംഎല്‍എ, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍, കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് ജയ്കിഷ്, എലത്തൂര്‍ മണ്ഡലം പ്രസിഡന്റ് ആര്‍ ബിനീഷ്, ജനറൽ സെക്രട്ടറി പി.ഷിജുല, അഡ്വ.മുഹമ്മദ് റിഷാൽ എന്നിവര്‍ മന്ത്രിയോടൊപ്പം വിവിധ ഹാര്‍ബറുകളില്‍ അനുഗമിച്ചു.


Reporter
the authorReporter

Leave a Reply