LatestPolitics

ജിഎസ്ടി പരിഷ്കരണം: കേന്ദ്രമന്ത്രി ജോർജ് കുര്യൻ കോഴിക്കോട് വലിയങ്ങാടിയിൽ വ്യാപാരികളുമായി കൂടിക്കാഴ്ച നടത്തി

Nano News

കോഴിക്കോട്: പുതിയ ജിഎസ്ടി പരിഷ്കരണങ്ങൾ നിലവിൽ വന്ന പശ്ചാത്തലത്തിൽ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ കോഴിക്കോട് വലിയങ്ങാടിയിലെ വ്യാപാരികളെ നേരിൽ കണ്ട് വിവരങ്ങൾ ആരാഞ്ഞു. പുതുക്കിയ ജി. എസ്. ടി നയത്തിൽ സംസ്ഥാന സർക്കാരിന് യാതൊരു ആശങ്കയും വേണ്ടെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ജിഎസ്ടി പരിഷ്കരണത്തിലൂടെ ആളുകളുടെ വാങ്ങൽ ശേഷി വർദ്ധിക്കും ഉൽപാദന വർദ്ധനവും അത് വഴി നികുതി വരുമാനവും കൂടും.സംസ്ഥാന സർക്കാറിന്റെ ആശങ്ക അസ്ഥാനത്താണ്, വ്യാപാരികൾ നല്ല സഹകരണത്തിലാണ്. ജനങ്ങൾക്ക് മിച്ചം വെക്കാനും സമ്പാദിക്കാനും ഉള്ള ഒരു അവസരമാണിത് .സ്വദേശി ഉൽപ്പന്നങ്ങളുടെ വിപണനം വർദ്ധിക്കണം. ജിഎസ്ടി മറച്ചുവെച്ച് വ്യാപാരം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നടപടികൾ ഉണ്ടാകും എന്ന് അദ്ദേഹം പറഞ്ഞു.

​ബിജെപി സിറ്റി ജില്ലാ അധ്യക്ഷൻ കെ.പി. പ്രകാശ് ബാബു,ദേശീയ സമിതി അംഗം കെ. പി ശ്രീശൻ മാസ്റ്റർ,റൂറൽ ജില്ലാ പ്രസിഡന്റ്‌ ടി. ദേവദാസ്, ജനറൽ സെക്രട്ടറിമാരായ ടി.വി. ഉണ്ണികൃഷ്ണൻ, അഡ്വ. രമ്യ മുരളി, മേഖല വൈസ് പ്രസിഡന്റ് കെ. നിത്യാനന്ദൻ, മേഖല സെക്രട്ടറി പി.കെ. ഗണേശൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ രമണി ഭായ്, ജോയ് വളവിൽ, സെക്രട്ടറിമാരായ അഡ്വ. സബിത പി, എം. ജഗന്നാഥൻ, കെ.ടി. വിപിൻ, ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് പി.എം. ശ്യാം പ്രസാദ്, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് അബ്ദുൽ റസാഖ്.ടി, യുവമോർച്ച ജില്ലാ പ്രസിഡന്റ് വിജിത്ത് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

 


Reporter
the authorReporter

Leave a Reply