Saturday, January 25, 2025
EducationLatest

“എനർജിയ”എൻ എസ്സ് എസ്സ് ശിൽപ്പശാലക്ക് തുടക്കം കുറിച്ചു


കോഴിക്കോട് :ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീം  കോഴിക്കോട് സൗത്ത് ജില്ല കുറ്റിക്കാട്ടൂർ എ.ഡബ്ല്യൂ.എച്ച് എൻജിനീയറിംഗ് കോളേജുമായി സഹകരിച്ച് നടത്തുന്ന ഊർജ സംരക്ഷണ , ഇ – മാലിന്യ നിർമാർജ്ജന ശിൽപശാല “എനർജിയ 2022” ജില്ലാ തല ഉത്ഘാടനം  കുറ്റിക്കാട്ടൂർ എ.ഡബ്ല്യു.എച്ച് എൻജിനീയറിംഗ് കോളേജിൽ  പി.ടി.എ റഹീം  എം എൽ എ നിർവഹിച്ചു. വിദ്യാർത്ഥികൾ എൻജിനീയറിങ് സ്ഥാപനങ്ങളിൽ നിന്ന് നേടിയെടുക്കുന്ന നൈപുണ്യം സമൂഹത്തിന് കൂടി ഉപകാരമാകുമ്പോഴാണ് അധ്യായന ലക്ഷ്യം പൂർത്തികരിക്കുകയുള്ളൂവെന്ന് അദ്ദേഹം സൂചിപ്പിച്ചു.
പത്ത് ദിവസം നീണ്ടു നിൽക്കുന്നതാണ് ശിൽപശാല.  ആദ്യ ഘട്ടത്തിൽ ജില്ലയിലെ സൗത്ത് സോണിൽപ്പെട്ട 74 സ്കൂളിലെ 225 പേർക്കാണ് പരിശീലനം നൽകുന്നത്. ഇവിടെ നിന്ന് പരിശീലനം സിദ്ധിച്ച വിദ്യാർത്ഥികൾ, കോളേജ് എൻ എസ്സ് എസ്സിന്റെ സഹകരണത്തോടെ  അതാത് സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ  പതിനായിരത്തോളം വരുന്ന വിദ്യാർത്ഥികൾക്ക്  പരിശീലനം നൽകുന്നതാണ് പദ്ധതി . ഇതോടൊപ്പം വീട്ടിലെ കേടായ എൽ.ഇ.ഡി ബൾബ് നിഷ്പ്രയാസം നന്നാക്കാനും ഉണ്ടാക്കാനും  പരിശീലിപ്പിക്കുന്നുണ്ട്.
എൻ.എസ്.എസ് ജില്ലാ കോർഡിനേറ്റർ എം.കെ ഫൈസൽ, ഡോ. സബീന എം.വി , ഡോ. ഷാഹിർ , ക്ലസ്റ്റർ കോഡിനേറ്റർ മാവൂർ  സില്ലി ബി.കൃഷ്ണൻ, ഒ.കെ ഇസ്മയിൽ , ഡോ. നമൃത എന്നിവർ ആശംസകളർപ്പിച്ചു .

Reporter
the authorReporter

Leave a Reply