കോഴിക്കോട്:സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയില്‍ റെക്കാഡ് കുതിപ്പ്.
പവന് 640 രൂപ വർദ്ധിച്ച് 79,560 രൂപയായി.
ഗ്രാമിന് 80 രൂപ കൂടി 9,945 രൂപയായി.
ഇന്നലെ പവന് 78,920 രൂപയും ഗ്രാമിന് 9,865 രൂപയുമായിരുന്നു.
ഈ മാസം ആരംഭിച്ചതോടെ സ്വർണവിലയില്‍ വലിയ തരത്തിലുളള വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.
സെപ്തംബറിലെ ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഈ മാസം ആദ്യമായിരുന്നു.
അന്ന് പവന് 77,640 രൂപയും ഗ്രാമിന് 9,705 രൂപയുമായിരുന്നു.










