Sunday, November 3, 2024
HealthLatest

മന:ശക്തിയുണ്ടെങ്കിൽ ഹൃദ്രോഗത്തെ അതിജീവിക്കാൻ കഴിയുമെന്ന് ഗോവ ഗവർണർ അഡ്വ.പി എസ് ശ്രീധരൻ പിള്ള


സർജറി കൂടാതെ ഹൃദ്രോഗമുക്തി നേടിയവരുടെ സംഗമം ഹൃദ്യമായി

കോഴിക്കോട് : ഹൃദ്രോഗത്തെ അതിജീവിക്കാൻ മരുന്ന് മാത്രമല്ല മന:ശക്തിയും വേണമെന്ന് ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻ പിള്ള .ഭയം ഒരു രോഗമാണെങ്കിലും രോഗത്തെ ആരും ഭയക്കരുത്.ഏത് രോഗത്തിനുമുള്ള മരുന്നും വൈദ്യ ശാസ്ത്ര രംഗത്ത് പരീക്ഷങ്ങളാണ്. ഡോക്ടർമാർ ഈശ്വരന്റെ പ്രതീകമാണ്, രോഗിയോട് അവർ ഇഴകി ചേർന്ന് കരണീയമാകുന്നതാണ് ശമനം ഉണ്ടാക്കുകയെന്നും ഗവർണർ ഓർമ്മിപ്പിച്ചു.
കേരള ഹാർട്ട് കെയർ സൊസൈറ്റി, മലബാർ ആശുപത്രി, റോട്ടറി ക്ലബ്ബ് സംയുക്തമായി സർജറി കൂടാതെ ഹൃദ്രോഗമുക്തി നേടിയവരുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവർണർ.

നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽകേരള ഹാർട്ട് കെയർ സൊസെറ്റി പ്രസിഡന്റ് ഡോ.കെ കുഞ്ഞാലി അധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് വിജയ് പി നാഗാന്തി,ഡോ.പി മിലി മോനി, ഡോ.പി കെ അശോകൻ , എ സോമൻ , എൻ അഷറഫ് എന്നിവർ പ്രസംഗിച്ചു. ആർ ജയന്ത് കുമാർ സ്വാഗതവും എം പി ഇമ്പിച്ചമ്മദ് നന്ദിയും പറഞ്ഞു. തുടർന്ന് സംശയങ്ങൾക്ക് ഡോ.കെ കുഞ്ഞാലി മറുപടി നൽകി.


Reporter
the authorReporter

Leave a Reply