Monday, December 23, 2024
Business

അഡിഡാസും ദീപിക പദുകോണും പങ്കാളിത്തത്തിലേര്‍പ്പെട്ടു


കൊച്ചി: ദീപിക പദുകോണ്‍ അഡിഡാസുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടു. ഫിറ്റ്നസ് എന്ന പൊതു ലക്ഷ്യത്തിനായി അഡിഡാസ് ദീപികയുമായി ഒരുമിച്ചു പ്രവര്‍ത്തിക്കും.
സ്പോര്‍ട്സ് ദീപികയുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായതിനാല്‍ അഡിഡാസിന്റെ ഫിറ്റ്നസ് പ്രതിനിധി എന്നനിലയില്‍ മറ്റാരേക്കാളും ദീപിക അനുയോജ്യമാണെന്നു അഡിഡാസ് അറിയിച്ചു. ലോകമെമ്പാടുമുള്ള വനിതാ കായികതാരങ്ങളുടെയും പങ്കാളികളുടെയും പട്ടികയില്‍ ദീപിക ചേരുന്നതോടെ ശക്തരായ വ്യക്തികളിലൂടെ സ്ത്രീകള്‍ക്കായി കായിക ജനാധിപത്യവല്‍ക്കരണവും വൈവിധ്യവല്‍ക്കരണവും നടത്തുന്നതില്‍ അഡിഡാസ് കൂടുതല്‍ ശ്രദ്ധ നല്‍കും. ബ്രാന്‍ഡിന്റെ ‘ഇംപോസിബിള്‍ ഈസ് നത്തിങ്’ എന്ന മനോഭാവം മുന്നോട്ട് കൊണ്ടുപോകുന്നതിലൂടെ ഇന്നത്തെ തലമുറയ്ക്കും ഭാവി തലമുറയ്ക്കും തടസ്സമില്ലാത്തതും അനന്തവുമായ സാധ്യതകള്‍ മനസ്സിലാക്കുന്നതിന് ഈ പങ്കാളിത്തം പ്രചോദനമാകും.

എന്റെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിലും ഇന്നത്തെ എന്നെ സൃഷ്ടിക്കുന്നതിലും സ്പോര്‍ട്സ് വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നു ദീപിക പദുകോണ്‍ പറഞ്ഞു.
. ശാരീരികവും വൈകാരികവുമായ ഫിറ്റ്നസ് ഇന്ന് എന്റെ ജീവിതരീതിയുടെ അവിഭാജ്യ ഘടകമാണ്. അഡിഡാസുമായി സഹകരിക്കുന്നതില്‍ എനിക്ക് സന്തോഷവും അഭിമാനവുമുണ്ടെന്നും ദീപിക പറഞ്ഞു.

ആഗോള യൂത്ത് ഐക്കണ്‍ എന്ന നിലയിലും മാനസിക ക്ഷേമവും വ്യക്തിപരമായ ഉന്നമനവും നേടിയ വ്യക്തിയെന്ന നിലയിലും സ്പോര്‍ട്സിലൂടെയും ചലനത്തിലൂടെയും നല്ല മാറ്റം സൃഷ്ടിക്കുക എന്ന ബ്രാന്‍ഡിന്റെ ലക്ഷ്യവുമായി ദീപിക പൂര്‍ണ്ണമായും യോജിക്കുന്നുവെന്നു ബ്രാന്‍ഡ് അഡിഡാസ് ഇന്ത്യ സീനിയര്‍ ഡയറക്ടര്‍ സുനില്‍ ഗുപ്ത പറഞ്ഞു.


Reporter
the authorReporter

Leave a Reply