Politics

കണ്ണൂർ രാഷ്ട്രീയത്തിൽ നിന്ന് സിപിഎം കരുനാഗപ്പള്ളി രാഷ്ട്രീയത്തിലേക്ക്: പി.കെ.കൃഷ്ണദാസ്


കോഴിക്കോട്:
മാർക്സിസ്റ്റ് പാർട്ടി ഭീകരവാദ സംഘടനയാണെന്ന് ജയകൃഷ്ണൻ മാസ്റ്ററുടെ കൊലപാതകത്തിലൂടെ തെളിയിച്ചുവെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു.

യുവമോർച്ച ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കെ.ടി.ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകകയായിരുന്നു അദ്ദേഹം. നേരിൻ്റെ പക്ഷത്ത് നിന്ന് സിപിഎമ്മിൻ്റെ നെറികേടുകൾക്കെതിരെ പോരാടി എന്നാണ് ജയകൃഷ്ണൻ ചെയ്ത ‘തെറ്റ് ‘. കൊലപാതകത്തിലൂടെ ബിജെപിയെ വേരറുക്കാമെന്ന സിപിഎമ്മിൻ്റെ വ്യാമോഹം പൊളിഞ്ഞിരിക്കുകയാണ്. ബിജെപിയുടെ വളർച്ചയും സിപിഎമ്മിൻ്റെ തളർച്ചയും രാഷ്ടീയ വിദ്യാർത്ഥികൾ പഠനവിധേയമാക്കണം. കണ്ണൂരിലെ കശാപ്പു രാഷ്ട്രീയം കേരളത്തിൽ വ്യാപിപ്പിക്കുമെന്നായിരുന്നു സിപിഎം അവകാശപ്പെട്ടത്. എന്നാൽ കരുനാഗപ്പള്ളി രാഷ്ട്രീയമാണ് ഇന്നത്തെ സിപിഎമ്മിനെ പ്രതിനിധീകരിക്കുന്നത്.സിപിഎമ്മിൻ്റെ അറുകൊല രാഷ്ട്രീയം അതിൻ്റെ അടിവേരറുത്തിരിക്കുന്നു.സിപിഎമ്മിൻ്റെ കാവലാളല്ല കാലനാണ് പിണറായി വിജയൻ എന്ന് തെളിഞ്ഞിരിക്കുന്നു. സിപിമ്മിലെ ഗ്രൂപ്പിസം പൊട്ടിത്തെറിയിലെത്തി നിൽക്കുന്നു. ക്വട്ടേഷൻ സംഘങ്ങളുടെ ഫ്രാക്ഷനുകളാണ് സിപിഎമ്മിനെ നിയന്ത്രിക്കുന്നത്.

കേരള ചരിത്രത്തിലെ ഏറ്റവും നെറികെട്ട ഭരണമാണ് പിണറായിയുടേത്.  കേരളം സാമ്പത്തികമായി തകർന്നിരിക്കുന്നു. കേരള രാഷ്ട്രീയ രംഗത്ത് മുന്നേറുന്നത് ബിജെപി മാത്രമാണ്. സിപിഎമ്മിൻ്റെ കോട്ടകളിൽ ബിജെപി യാ ണ് വളരുന്നത്.കേരളത്തിൻ്റെ രാഷ്ട്രീയം ചുവപ്പിൽ നിന്ന് കാവിയിലേക്ക് മാറുകയാണ്. സിപിഎമ്മിൻ്റെ രാഷ്ട്രീയശവക്കല്ലറകളിൽ പുഷ്പാർച്ചന ചെയ്യേണ്ട ഗതിയിലേക്ക് സി പി എം നേതാക്കൾ എത്തിയിരിക്കുന്നു. മുസ്ലീം വർഗീയ സംഘടനകളും കോൺഗ്രസുമായും സഖ്യമുണ്ടാക്കിയാൽ രക്ഷപ്പെടാമെന്ന സിപിഎമ്മിൻ്റെ വ്യാമോഹവും തകരും.കോൺഗ്രസിന് സിപിഎമ്മിനെയോ സിപിഎമ്മിന് കോൺഗ്രസിനെയോ രക്ഷിക്കാനാവില്ല. അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ വി.വി.രാജൻ,പി.രഘുനാഥ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ, സംസ്ഥാന വക്താവ് അഡ്വ.വി.പി.ശ്രീ പദ്മനാഭൻ, ജില്ലാ വൈസ് പ്രസിഡൻ്റുമാരായ അഡ്വ.കെ.വി.സുധീർ, ഹരിദാസ് പൊക്കിണാരി, ടി.ദേവദാസ്, ടി.ബാലസോമൻ, മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യാ ഹരിദാസ്, യുവമോർച്ച ജില്ല ജനറൽ സെക്രട്ടറിമാരായ വിഷ്ണു പയ്യാനക്കൽ, അതുൽ കൊയിലാണ്ടി, മഹിളാ മോർച്ച ജില്ല പ്രസിഡൻ്റ് അഡ്വ. രമ്യ മുരളി, ബി.ജെ.പി.ജില്ലാ സെക്രട്ടറിമാരായ ടി.രനീഷ്, പ്രശോഭ് കോട്ടുളി, അനുരാധ തായാട്ട്, സി.പി.സതീഷ്, നേതാക്കളായ എം.സി.ശശീന്ദ്രൻ, ശശിധരൻ നാരങ്ങയിൽ, സതീഷ് പാറന്നൂർ, തുടങ്ങിയവർ സംസാരിച്ചു.

ടി.വി.ഉണ്ണികൃഷ്ണന്‍,ടി.പി.സുരേഷ്,രമ്യ സന്തോഷ്,എന്‍.ശിവപ്രസാദ്,കെ.ഷൈബു,സബിത,പ്രഹ്ളാദന്‍,കെ.നിത്യാനന്ദന്‍, പി.പി വ്യാസന്‍,കെ.കെ രഞ്ജിത്ത്, ആര്‍.ബിനീഷ്, ഒ.പി.മഹേഷ്, സുധീർ കുന്ദമംഗലം, രാഗേഷ് തറമ്മൽ, ബബീഷ് ഉണ്ണിക്കുളം, ബൈജു പയ്യോളി, എന്‍.സുനില്‍കുമാര്‍. നേതൃത്വം നല്‍കി
മാവൂർ റോഡിൽ നിന്നാരംഭിച്ച പ്രകടനം മുതലക്കുളത്ത് സമാപിച്ചു.കാലത്ത് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു.


Reporter
the authorReporter

Leave a Reply