EducationLatest

സൗജന്യ പി എസ് സി പരീക്ഷ പരിശീലനം

Nano News

കോഴിക്കോട് : ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കോഴിക്കോട് പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ 2026 ജനുവരിയിൽ ആരംഭിക്കുന്ന സൗജന്യ പി എസ് സി പരീക്ഷ പരിശീലന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.തിങ്കൾ മുതൽ വെള്ളി വരെ റെഗുലർ ബാച്ചും ശനി, ഞായർ ദിവസങ്ങളിൽ ഹോളിഡേ ബാച്ചുമാണ് നടത്തുക. ആറു മാസമാണ് പരിശീലന കാലാവധി. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ജനുവാരി 10.ഉദ്യോഗാർഥികൾ ന്യൂനപക്ഷ വിഭാഗത്തിൽപെട്ട 18 വയസ്സ് തികഞ്ഞവരായിരിക്കണം. വ്യക്തിഗത വിവരങ്ങൾ, രണ്ട് പാസ്പോർട്ട്‌ സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സഹിതം നേരിട്ട് അപേക്ഷ സമർപ്പിക്കണം.
അപേക്ഷ ഫോറം കോഴിക്കോട് പുതിയറയിൽ ഉള്ള ഓഫീസിൽ ലഭിക്കും.

ഫോൺ നമ്പർ: 04952724610, 8129332503, 9846654930


Reporter
the authorReporter

Leave a Reply