കോഴിക്കോട് : ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ തൃശൂർ മരത്താക്കരയിൽ സ്ഥാപിക്കുന്ന വൃദ്ധമന്ദിരം ആനന്ദമഠത്തിന്റെ തറക്കല്ലിടൽ കർമ്മം ഗണേശോത്സവ് ട്രസ്റ്റ് ചെയർമാൻ എം എസ് ഭുവനചന്ദ്രനും പുതിയ കോർപ്പറേറ്റ് ഓഫീസിന്റെ ഉദ്ഘാടനം പൗർണ്ണമിക്കാവ് ക്ഷേത്ര മഠാധിപതി സിംഹ ഗായത്രിയും ഡിസംബർ 30 ന് നടത്തുമെന്ന് നോർത്ത് കേരള സെയിൽസ് ആന്റ് മാർക്കറ്റിംഗ് ഹെഡ് വിനീത് വാര്യർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പുതിയ ആംബുലൻസ് , ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വിതരണം, വീൽ ചെയർ വിതരണം, തയ്യിൽ മെഷീൻ മറ്റ് ചികിത്സാ സഹായം എന്നിവ നടക്കും. 1991 മുതൽ ധനവിനിമയ രംഗത്ത് സജിവമാണ് ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പിനീസ്. ഗ്രൂപ്പിന്റെ പുതിയ ഓഫീസ് സമുച്ചയം 24,500 സ്വകയർ ഫീറ്റിൽ ആധുനിക സൗകര്യങ്ങളോടെയാണ് പണിതത്. ഉദ്ഘാടന ചടങ്ങിൽ 50 ഓളം കലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരിമേളം ഹൃദ്യമായ അനുഭവമാകും.
2023 മാർച്ച് 31 നകം ദക്ഷിണേന്ത്യയിൽ ധനലക്ഷ്മി വ്യാപകമാക്കുമെന്ന് വിനീത് വാര്യർ പറഞ്ഞു. സൂര്യ കുമാർ , എം മധുസൃതനൻ , പി കെ രാജൻ എന്നിവരും കോഴിക്കോട് നടത്തിയ വാർത്ത സമ്മേളനത്തിൽ സന്നിഹിതരായി.