കോഴിക്കോട് : പ്രമുഖ മൾട്ടി ബ്രാന്റ് ഇന്നർ വിയർ ഷോറൂം ഫിറ്റ് ആന്റ് കംഫോർട്ട് പുതിയറ റോഡിൽ പ്രവർത്തനം ആരംഭിച്ചു. കേരള ടെക്സ്റ്റൈൽസ് ആന്റ് ഗാർമെന്റ്സ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി എ മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു.പുതിയറ ഫെഡറൽ ബാങ്കിന് മുൻവശം ഫാത്തിമ കോപ്ലക്സിലാണ് പ്രമുഖ മൾട്ടി ബ്രാന്റ് ഇന്നർ വിയർ ഷോറൂ ഫിറ്റ് ആന്റ് കംഫോർട്ട് പ്രവർത്തനം ആരംഭിച്ചത്.
പുരുഷന്മാർക്കും വനിതകൾക്കും കുട്ടികൾക്കുമായി പ്രമുഖ മൾട്ടി ബ്രാന്റ് ഇന്നർ വിയറിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവമാണ് ഇവിടെ ലഭ്യമാകുക.
ഇന്നർ വിയറിന് പുറമെ യോഗാ വിയർ , ജോഗേർസ് , നൈറ്റ് വിയർ , കാഷ്യൽ വിയർ , ആസസറീസ് എന്നിവ ഒരു കുടക്കീഴിൽ ലഭ്യമാകും എന്ന പ്രത്യേകതയും എഫ് ആന്റ് സിയ്ക്കുണ്ട്. വനിതകൾക്ക് കംഫർട്ടബിളായ ഇന്നർ വിയർ തിരഞ്ഞെടുക്കുന്നതിനായി ഒരു ഫിറ്റ്-എക്സ്പേർട്ടിന്റെ സേവനം ലഭ്യമായിരിക്കുമെന്നു മാനേജിങ് ഡയറക്ടർ ടി കെ അസ്‌ലം പറഞ്ഞു. കേരളത്തിലെ എല്ലാ ജില്ലകളിലും ഔട്ട് ലെറ്റ് വൈകാതെ തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വനിതാ വിഭാഗം മോഡലും നടിയുമായ ശ്രീവിദ്യ മുല്ലച്ചേരി ഉദ്ഘാടനം ചെയ്തു.ആദ്യ വിൽപ്പന ഫാമിലി ഗ്രൂപ്പ് ചെയർമാൻ ഇമ്പിച്ചമ്മദിൽ നിന്നും റോട്ടറി ക്ലബ്ബ് സൈബർ സിറ്റി പ്രസിഡന്റ് ജലീൽ എടത്തിൽ ഏറ്റുവാങ്ങി നിർവ്വഹിച്ചു. ചടങ്ങിൽ സാംസൺ, റസൂൽ ഗഫൂർ , അബ്ദുൽ ബാരി, പ്രമോദ് കോട്ടൂളി എന്നിവർ സംസാരിച്ചു.