Wednesday, December 4, 2024
LatestLocal News

കടലുണ്ടി ഖാദി കേന്ദ്രത്തിന് 35 ലക്ഷം രൂപ അനുവദിച്ചു.


കടലുണ്ടി: കടലുണ്ടി ഗ്രാമ പഞ്ചായത്തിലെ കോട്ടക്കുന്ന് ഖാദി നൂൽനൂൽപ്പ് കേന്ദ്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ പി ഗവാസ് അറിയിച്ചു.

പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട അവലോകനയോഗം ഖാദി കേന്ദ്രത്തിൽ ചേർന്നു .
കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി അനുഷ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി. ഗവാസ് പദ്ധതി പ്രവർത്തനങ്ങൾ സംബന്ധിച്ച് വിശദീകരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സജിത പൂക്കാടൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി കെ ശൈലജ ടീച്ചർ, ഖാദി ജില്ലാ പ്രൊജക്റ്റ് ഓഫീസർ ഷിബി കെ , ഗ്രാമപഞ്ചായത്ത് സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ ബിന്ദു പച്ചാട്ട്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പിലാക്കാട്ട് ഷണ്മുഖൻ, പച്ചാട്ട് സുബ്രഹ്‌മണ്യൻ, കെ ഗണേശൻ എന്നിവരും ഖാദി ജില്ലാ തല ഉദ്യോഗസ്ഥരും കേന്ദ്രത്തിലെ തൊഴിലാളികളും പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അംഗം അജിത വിഎസ് സ്വാഗതം പറഞ്ഞു.


Reporter
the authorReporter

Leave a Reply