Latest

ചെറുവണ്ണൂരിൽ തീപിടിത്തം; രണ്ട് കടകൾ പൂർണമായും കത്തിനശിച്ചു

Nano News

കോഴിക്കോട്: ഫറോക്ക് ചെറുവണ്ണൂർ ജങ്ഷനിലെ കടകളിൽ ഉണ്ടായ തീപിടുത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം.സുന്നി ജുമാ മസ്ജിദിനോട് ചേർന്നുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന രണ്ട് കടകൾ പൂർണമായും കത്തി നശിച്ചു. പുലർച്ചെ രണ്ടു മണിയോടെയാണ് തീപിടുത്തമുണ്ടായത്
സ്റ്റേഷനറി മൊത്ത വിതരണ കടയായ നമ്പിലോളി സറ്റോർ, മിൽമ സറ്റോർ എന്നിവയാണ് കത്തി നശിച്ചത്.

കടകളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽ പ്പെട്ട യാത്രക്കാരാണ് ഫയർഫോഴ്‌സിനെ വിവരമറിയിച്ചത്.
ഉടനെ മീഞ്ചന്തയിൽ നിന്നും മൂന്ന് യൂണിറ്റ്സ്ഥലത്തെത്തി തീയണച്ചു.

 

15 ലക്ഷംരൂപയുടെ നഷ്‌ടമുണ്ടെന്ന് കടയുടമ പഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.കുഞ്ഞാലിൻ്റെ ഉടമസ്ഥതയിലുള്ളതാണ് കട. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ശിഹാബുദ്ദീൻ സീനിയർ ഫയർ & റസ്ക്യൂ ഓഫീസിർമാരായ ബിജേഷ്.കെ.എം, ജിജേഷ് ടി.ഇ എന്നിവരും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.


Reporter
the authorReporter

Leave a Reply