GeneralLocal News

കെമിക്കല്‍ ഫാക്ടറിയുടെ കെട്ടിടത്തില്‍ തീപിടിത്തം; കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു


തിരുവനന്തപുരം: കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഹസിനാ കെമിക്കല്‍സില്‍ തീപ്പിടിത്തം. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. ആളപായമില്ല. തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരാണ് അഗ്‌നിരക്ഷാസേനയെ വിവരം അറിയിക്കുന്നത്. സംഭവസമയം എട്ടോളം ജീവനക്കാര്‍ കമ്പനിയിലുണ്ടായിരുന്നു. ബ്ലീച്ചിങ് പൗഡര്‍, ടോയ്‌ലറ്റ് ക്ലീനിങ് ലോഷനുകള്‍, ഹാന്‍ഡ് വാഷുകള്‍ എന്നിവയുടെ നിര്‍മ്മാണ കേന്ദ്രത്തിലാണ് തീ പടര്‍ന്നത്.

നിര്‍മാണസാമഗ്രികള്‍ക്കൊപ്പം ഇവ സൂക്ഷിച്ചിരുന്ന വീപ്പകള്‍ ഉള്‍പ്പെടെ കത്തിപ്പിടിച്ചതാണ് തീപ്പിടിത്തത്തിന്റെ വ്യാപ്തി കൂട്ടിയത്. ഫൈബര്‍ ഷീറ്റിട്ട മേല്‍ക്കൂര മുഴുവനും കത്തിനശിച്ചിട്ടുണ്ട്. രാത്രി 12.30 ഓടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്.


Reporter
the authorReporter

Leave a Reply