കോഴിക്കോട്: ഫറോക്ക് റെയില്‍വെ സ്റ്റേഷന്‍ അമൃത് ഭാരത് സ്‌റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായി റെയില്‍വെ പാസഞ്ചേഴ്‌സ് അമിനിറ്റി കമ്മിറ്റി ചെയര്‍മാനും ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗവുമായ പി.കെ. കൃഷ്ണദാസ് അറിയിച്ചു. 12 കോടി രൂപ ചെലവിട്ട് യാത്രക്കാര്‍ക്കുള്ള പരമാവധി സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള വികസന പദ്ധതിയാണിതെന്ന് ഫറോക്ക് സ്‌റ്റേഷന്‍ സന്ദര്‍ശിച്ച പി.കെ. കൃഷ്ണദാസ് പറഞ്ഞു.
പാര്‍ക്കിങ് സൗകര്യത്തിന്റെ വിപുലീകരണം, ഒന്നും രണ്ടും പ്‌ളാറ്റ് ഫോമുകളില്‍ മേല്‍ക്കൂരയുടെ വിപുലീകരണം, ഒന്നാം പ്‌ളാറ്റ് ഫോമില്‍ ലിഫ്റ്റ്, ആവശ്യത്തിന് ശൗചാലയങ്ങള്‍, കൂടുതല്‍ കാത്തിരിപ്പ് കേന്ദ്രങ്ങള്‍, രണ്ടാം പ്‌ളാറ്റ് ഫോമില്‍ ആവശ്യത്തിന് ഇരിപ്പിടങ്ങളില്‍ തുടങ്ങിയ വികസനങ്ങളാണ് ഈ പദ്ധതി പ്രകാരം നടപ്പാക്കുക. പദ്ധതിയുടെ ഡിപിആര്‍ മാര്‍ച്ചില്‍ പൂര്‍ത്തിയാകും. ഏപ്രിലില്‍ ടെണ്ടര്‍ നല്‍കും. ഒരു വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍, വൈസ് പ്രസിഡന്റ് അഡ്വ. കെ.വി. സുധീര്‍, ജില്ലാ സെക്രട്ടറിമാരായ ടി. രനീഷ്, പ്രശോഭ് കോട്ടൂളി, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് ശശിധരന്‍ നാരങ്ങയില്‍, മണ്ഡലം പ്രസിഡന്റുമാരായ ചാന്ദ്‌നി ഹരിദാസ്, ഷിനു പിണ്ണാണത്ത്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജുബിന്‍ ബാലകൃഷണന്‍, ഷിംജീഷ് പാറപ്പുറം, സാബുലാല്‍ സി. എന്നിവര്‍ കൃഷ്ണദാസിനൊപ്പമുണ്ടായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ റസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ പാസഞ്ചേഴ്സ് സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പി.കെ.കൃഷ്ണദാസിന് നിവേദനം നൽകി.