Politics

വ്യാജ വീഡിയോ; പ്രതിയെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു


വടകര: തെരഞ്ഞെടുപ്പ് ദിവസം ബിജെപി നേതാക്കൾക്കെതിരെ ഇറക്കിയ ഇറക്കിയ വ്യാജ വീഡിയോയുമായി ബന്ധപ്പെട്ട് നേതാക്കൾ വടകര പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നേതാക്കൾക്കെതിരെ വ്യാജപ്രചരണം നടത്തിയ ഭാസ്കരനെ വടകര പോലീസ് അറസ്റ്റ് ചെയ്തു പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.ഭാസ്കരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സിപിഎം തിനുർ ലോക്കൽ കമ്മിറ്റി സെക്രട്ടറി സുധി എടോനിയോട് പോലീസ്സ്റ്റേഷനിൽ ഹാജരാവാൻ നോട്ടീസ് നൽകുകയും ചെയ്തു.

വ്യാജ വീഡിയോക്കെതിരെ ബിജെപി നേതാക്കളായ എം മോഹനൻ മാസ്റ്റർ രാമദാസ് മണലേരി എന്നിവർ പോലീസിൽ പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതില്‍ ഫ്രതിഷേധിച്ച് ബിജെപി നേതൃത്വത്തിൽ വടകര ഡിവൈഎസ്പി ഓഫീസിലേക്ക് ബഹുജനമാർച്ച് നടന്നതിന് തൊട്ടു പിന്നാലെയാണ് പോലീസ് നടപടി ശക്തമാക്കിയത്.

ഈ വ്യാജ വീഡിയോക്ക് പിന്നിൽ സിപിഎം നേതൃത്വം ആണെന്ന് ബിജെപി ആരോപിച്ചിരുന്നു. പക്ഷെ അന്വേഷണം പാർട്ടി നേതൃത്വത്തിന് നേരെ തിരിഞ്ഞപ്പോൾ പോലീസിനെ സിപിഎം നിയന്ത്രിച്ചു നിര്‍ത്തിയിരിക്കുകയായിരുന്നു. ബിജെപി നേതാക്കൾക്കെതിരെ വീഡിയോയിൽ പറയുന്ന ഭാസ്കരനെ സിപിഎം തിനുർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ നിർബന്ധിച്ച് പറയിപ്പിച്ചതാണെന്ന് പറഞ്ഞുകൊണ്ട് കുറ്റ്യാടി പോലീസ് സ്റ്റേഷനിൽ ഭാസ്കരന്റെ സ്വന്തം കൈപ്പടയിൽ നല്‍കിയ പരാതി നിലനില്ക്കുകയാണ്.

തങ്ങൾക്കെതിരെ ഇത്തരത്തിലുള്ള ആരോപണം വന്നദിവസം തന്നെ ബിജെപി നേതാക്കളായ എം മോഹനൻ മാസ്റ്ററും ,രാമദാസ് മലേരിയും അന്വേഷണം ആവശ്യപ്പെട്ട് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് പറഞ്ഞുകൊണ്ട് പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം നിഷ്ക്രിയമായതിൽ പ്രതിഷേധിച്ച് വടകരയിൽ പത്രസമ്മേളനങ്ങളും,പോലീസ് സ്റ്റേഷൻ മാർച്ചും ഒക്കെ നടന്ന് സംഭവം ചര്‍ച്ചയായതിനെത്തുടര്‍ന്നാണ് പോലീസ് ഭാസ്കരനെ അറസ്റ്റ് ചെയ്തതും സിപിഎം നേതാവിന് സ്റ്റേഷനിൽ ഹാജരാവാൻ നോട്ടീസ് നൽകിയതും.തിരഞ്ഞെടുപ്പ് ദിവസം രാവിലെ ഇറങ്ങിയ വീഡിയോ നിഷ്പക്ഷമായ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതും, വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നതുമായതിനാലാണ് ബിജെപി നേതൃത്വം ഇത് ഗൗരവമായെടുത്ത് മുന്നോട്ട് പോയത്.


Reporter
the authorReporter

Leave a Reply